യോഗ കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

തിരുഃ സ്കോൾ-കേരളയിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻറ് സ്‌പോർട്‌സ്, യോഗ കോഴ്‌സിൻറെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഹയർസെക്കണ്ടറി/തത്തുല്യ കോഴ്‌സിലെ വിജയമാണ് യോഗ്യത.
പ്രായപരിധി : 17 വയസ് മുതൽ 50 വയസ് വരെ.
ജൂൺ 9 മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. പിഴകൂടാതെ ജൂലൈ 16 വരെയും 100 രൂപ പിഴയോടെ ജൂലൈ 27 വരെയും ഫീസ് അടച്ച് www.scolekerala.org മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വെബ്‌സൈറ്റ് മുഖേന ഓൺലൈനായി ഫീസ് അടയ്‌ക്കണം.
ഒരു ബാച്ചിൽ 30 വിദ്യാർഥികൾക്കാണ് പ്രവേശനം. രജിസ്‌ട്രേഷനുള്ള മാർഗ്ഗനിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷാഫോം, ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റിൻറെ പകർപ്പ്, ഫീസ് അടച്ച ഒറിജിനൽ ചെലാൻ എന്നിവ സഹിതം അപേക്ഷ സമർപ്പിക്കണം.
ഓൺലൈൻ രജിസ്‌ട്രേഷനു ശേഷം രണ്ടു ദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര. തിരുവനന്തപുരം -12 എന്ന വിലാസത്തിലോ സ്കോൾ കേരളയുടെ അതാത് ജില്ലാ കേന്ദ്രങ്ങളിലോ എത്തിക്കണം. സ്പീഡ്/രജിസ്‌ട്രേഡ് തപാൽ മാർഗ്ഗം അയക്കാം.
ജില്ലാകേന്ദ്രങ്ങളിലെ മേൽവിലാസവും പഠനകേന്ദ്രങ്ങളുടെ വിശദാംശങ്ങളും www.scolekerala.org ലഭ്യമാണ്.





