യുഎഇ-യിലേയ്ക്ക് നഴ്സ് റിക്രൂട്ട്മെന്റ്
ദുബായിലെ ആസ്റ്റര്‍ ഹോസ്പിറ്റലിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് മുഖാന്തിരം ബി.എസ്.സി നഴ്സുമാരുടെ റിക്രൂട്ട്മെന്റ് നടത്തുന്നു. കുറഞ്ഞത് മൂന്നു വര്‍ഷം പ്രവൃത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.
3000 ദിനാറില്‍ കുറയാത്ത ശമ്പളം വാഗ്ദാനം ചെയ്തിട്ടുണ്ട്.
കൊച്ചിയില്‍ 29, 30 തീയതികളിലും കോഴിക്കോട്ട് 31, ആഗസ്റ്റ് ഒന്ന് തീയതികളിലുമാണ് റിക്രൂട്ട്മെന്റ്. എല്‍ആര്‍, മെറ്റേണിറ്റി, എമര്‍ജന്‍സി, എന്‍ഐസിയു, പിഐസിയു, സിസിയു, മെഡിക്കല്‍ / സര്‍ജിക്കല്‍ വാര്‍ഡ് വിഭാഗങ്ങളിലാണ് നിയമനം. www.jobsnorka.gov.in ല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.
വിവരങ്ങള്‍ www.norkaroots.net ലും 1800 425 3939 ടോള്‍ ഫ്രീ നമ്പറിലും ലഭ്യമാണ്.