മാസ്റ്റർ ട്രയിനര്‍: അധ്യാപകര്‍ക്ക് അപേക്ഷിക്കാം

Share:

ഹയര്‍ സെക്കൻററി-വൊക്കേഷണല്‍ ഹയര്‍സെക്കൻററി/ഹൈസ്കൂള്‍/പ്രൈമറി സ്കൂള്‍ അധ്യാപകര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിൻറെ കീഴിലുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻറ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷനിൽ (KITE )മാസ്റ്റര്‍ട്രെയിനര്‍മാരാകാൻ അപേക്ഷിക്കാം. സ്കൂള്‍ ഐ.ടി കോ-ഓര്‍ഡിനേറ്റര്‍, കൈറ്റ് മെൻറര്‍ (കൈറ്റ് മാസ്റ്റര്‍/മിസ്ട്രസ്‍) എന്നിവര്‍ക്ക് മുന്‍ഗണന.

ഒന്നുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലേയ്ക്കുള്ള ഡിജിറ്റല്‍ പഠന വിഭവ നിര്‍മാണം, അധ്യാപക പരിശീലനം, വിദ്യാഭ്യാസ വകുപ്പിലെ ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കൈറ്റ് നിര്‍ദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധരായവർക്ക് അപേക്ഷിക്കാം.

ജൂലൈ 8 വൈകിട്ട് 5 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം.

പൊതുവിദ്യാഭ്യാസ വകുപ്പിലെ കൈറ്റ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ പ്രവര്‍ത്തന പരിചയത്തിൻറയോ ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളിലെ ഐ.സി.ടി. പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള പ്രായോഗിക പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലോ ആയിരിക്കും തെരഞ്ഞെടുപ്പ്. ജൂലൈ 12-നാണ്പ്രായോഗിക പരീക്ഷ. കൈറ്റിൻറെ നിലവിലുള്ള മാനദണ്ഡങ്ങള്‍ക്ക് വിധേയമായി വര്‍ക്കിംഗ് അറേഞ്ച്മെൻറ് വ്യവസ്ഥയിലാണ് അധ്യാപകരെ മാസ്റ്റര്‍ ട്രെയിനര്‍മാരായി നിയോഗിക്കുന്നത്.

www.kite.kerala.gov.in

Tagskite
Share: