മാര്‍ക്കറ്റിംഗ് മാനേജർ, ഫിലിം ഓഫീസര്‍ – പി.എസ്.സി. അപേക്ഷ ക്ഷണിച്ചു.
വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനി, ബോര്‍ഡ്, കോര്പറേഷന് എന്നിവയിലെ 117 തസ്തികകളിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചു.
മാര്‍ക്കറ്റിംഗ് മാനേജർ
കാറ്റഗറി നമ്പർ 99/2017
കേരള സ്റ്റേറ്റ് ഹാന്‍ഡ് ലൂം വീവേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (ഹാന്റെക്സ്)
വിഭാഗം I (ജനറല്‍ കാറ്റഗറി)
ശമ്പളം: 20700 -26600 രൂപ
ഒഴിവുകളുടെ എണ്ണം: 1
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 18- 40 ഉദ്യോഗാര്‍ത്ഥികൾ 2.1.1977നും 1.1.1999 നും ഇടയിൽ ജനിച്ചവരായിരിക്കണം.മറ്റു പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ളവര്‍ക്കും നിയമാനുസൃതം അനുവദനീയമായ വയസ്സിളവ് ലഭിക്കുന്നതാണ്.
യോഗ്യതകള്‍: എം.ബി.എ
മാര്‍ക്കറ്റിങ്ങിൽ സീനിയ൪ എക്സിക്യുട്ടീവ് പദവിയിലുള്ള 5 വര്‍ഷത്തെ പ്രവൃത്തി പരിചയം.
മാര്‍ക്കറ്റിംഗ് മാനേജർ
കാറ്റഗറി നമ്പർ 100/2017
കേരള സ്റ്റേറ്റ് ഹാന്‍ഡ് ലൂം വീവേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (ഹാന്റെക്സ്)
വിഭാഗം II (സൊസൈറ്റി കാറ്റഗറി)
കേരളസ്റ്റേറ്റ് ഹാന്റ്ലൂം വീവേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (hantex) ൽ അഫിലിയേറ്റ്ചെയ്തിട്ടുള്ള മെമ്പ൪ സൊസൈട്ടികളിൽ സ്ഥിരമായി ജോലി ചെയ്യുന്നവരും നിശ്ചിത യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്തികളിൽ നിന്നും താഴെ പറയുന്ന ഉദ്യോഗത്തിന് മാത്രം ഒറ്റത്തവണ രാജിസ്ട്രേഷന്‍ വഴി അപേക്ഷകള്‍ ക്ഷണിച്ചു കൊള്ളുന്നു.
ശമ്പളം: 20700 -26600 രൂപ
ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിത ഒഴിവുകളിലേക്ക്
നിയമന രീതി: കേരളസ്റ്റേറ്റ് ഹാന്റ്ലൂം വീവേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (hantex) ൽ അഫിലിയേറ്റ്ചെയ്തിട്ടുള്ള മെമ്പർ സൊസൈറ്റികളിൽ സ്ഥിരമായി ജോലി ചെയ്തുവരുന്നവരും നിശ്ചിത യോഗ്യത ഉള്ളവരുമായ ജീവനക്കാരില്‍ നിന്നും നേരിട്ടുള്ള നിയമനം.
പ്രായം: 18- 50 ഉദ്യോഗാര്‍ത്ഥികൾ 2.1.1967നും 1.1.1999 നും ഇടയിൽ ജനിച്ചവരായിരിക്കണം.
യോഗ്യതകള്‍:
അപേക്ഷകന് /അപേക്ഷകക്ക് കേരളസ്റ്റേറ്റ് ഹാന്റ്ലൂം വീവേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (hantex) ൽ അഫിലിയേറ്റ്ചെയ്തിട്ടുള്ള മെമ്പര്‍ സോസൈറ്റികളിൽ ഏതെങ്കിലും തസ്തികയിൽ 3 വര്‍ഷത്തെ റഗുലര്‍ സര്‍വീസ് ഉണ്ടായിരിക്കുകയും അത്തരക്കാർ അപേക്ഷാ തീയതിയിലും നിയമന തീയതിയിലും മെമ്പർ സൊസൈറ്റി സര്‍വീസിൽ തുടരുന്നവരുമായിരിക്കണം.
എം.ബി.എ.
മാര്‍ക്കറ്റിങ്ങിൽ സീനിയർ എക്സിക്യുട്ടീവ് പദവിയിലുള്ള 5 വര്‍ഷത്തെ പ്രവൃത്തി പരിചയം.
ട്രെയിനിംഗ് ഇന്‍സ്ട്രക്ടർ (ഇലക്ട്രീഷ്യന്)
കാറ്റഗറി നമ്പര്‍: 101/2017 -102/2017
പട്ടികജാതി വികസന വകുപ്പ്
ശമ്പളം: 13900 – 24040
ഒഴിവുകളുടെ എണ്ണം: 4
നിയമന രീതി: 101/2017 തസ്തികമാറ്റം വഴിയുള്ള നിയമനം. (പട്ടികജാതി വികസന വകുപ്പിലെ ജീവനക്കാരിൽ നിന്ന്)
102/2017 നേരിട്ടുള്ള നിയമനം(തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് യോഗ്യരായ ജീവനക്കാരുടെ അഭാവത്തില്‍ മാത്രം)
പ്രായം: തസ്തികമാറ്റം വഴിയുള്ള നിയമനം. 1.1.2017 ൽ 18 വയസ്സ് തികഞ്ഞിരിക്കേണ്ടതാണ്. ഉയര്‍ന്ന പ്രായ പരിധി ബാധകമല്ല.
നേരിട്ടുള്ള നിയമനം (18-36) ഉദ്യോഗാര്‍ത്ഥികൾ 2.1.1981നും 1.1.1999 നും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗ്ഗ മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് അനുവദനീയമായ വയസ്സിളവ് ലഭിക്കും,
യോഗ്യതകള്‍:
101/2017 തസ്ഥികമാറ്റം വഴിയുള്ള നിയമനം. ബന്ധപ്പെട്ട ശാഖയിലുള്ള ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത.
102/2017 നേരിട്ടുള്ള നിയമനം. കേരളത്തിലെ ഏതെങ്കിലും അംഗീകൃത പൊളിടെക്നിക്കിൽ നിന്നും ബന്ധപ്പെട്ട ട്രേഡില്‍ ലഭിച്ച 3 വര്‍ഷ എഞ്ചിനീയറിങ്ങ് ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത.
ട്രേഡ് ഇന്‍സ്ട്രക്ടർ ഗ്രേഡ് –II
കാറ്റഗറി നമ്പര്‍ 103/2017
ടെക്സ്റ്റൈല്‍ സാങ്കേതിക വിദ്യഭ്യാസം
ശമ്പളം: 13210-22360 രൂപ
നിയമന രീതി: നേരിട്ടുള്ള നിയമനം.
പ്രായം: 18 -36 ഉദ്യോഗാര്‍ത്ഥികൾ 2.1.1981 നും 1.1.1999 നും ഇടയിൽ ജനിച്ചവരായിരിക്കണം.പട്ടിക വിഭാഗത്തിൽ പെടുന്നവര്‍ക്കും പട്ടിക വര്‍ഗ്ഗക്കാര്‍ക്കും ഉയര്‍ന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവുണ്ടായിരിക്കും.
യോഗ്യതകള്‍: ബന്ധപ്പെട്ട ട്രേഡിൽ ടെക്നിക്കൽ ഹൈസ്കൂൾ ലിവിംഗ് സര്‍ട്ടിഫിക്കറ്റ് പരീക്ഷ ജയിച്ചിരിക്കണം.
അല്ലെങ്കില്‍ എസ്.എസ്എൽ.സി പരീക്ഷ ജയിച്ചിരിക്കണം. അല്ലെങ്കില്‍ തത്തുല്യ യോഗ്യത നേടിയിരിക്കണം.
ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ കേരള ഗവര്‍മെന്റ് സര്‍ട്ടിഫിക്കറ്റ് ഇ൯ എന്‍ജിനീയറിംഗ് പരീക്ഷ ജയിച്ചിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ വോക്കെഷണൽ ഹയർ സെക്കണ്ടറി സര്‍ട്ടിഫിക്കറ്റ് കോഴ്സ് ജയിച്ചിരിക്കണം.
പോലീസ് കോണ്‍സ്റ്റബിൾ പോലീസ് (ടെലി കമ്മ്യൂണിക്കേഷന്‍സ്)
കാറ്റഗറി നമ്പര്‍: 104/2017
ശമ്പളം: 22200 – 48000 രൂപ
ഒഴിവുകളുടെ എണ്ണം: 24
നിയമന രീതി: നേരിട്ടുള്ള നിയമനം.
പ്രായം: 18 -26 ഉദ്യോഗാര്‍ത്ഥികൾ 2.1.1991 നും 1.1.1999 നും ഇടയിൽ ജനിച്ചവരായിരിക്കണം.പട്ടിക വിഭാഗത്തിൽ പെടുന്നവര്‍ക്കും പട്ടിക വര്‍ഗ്ഗക്കാര്‍ക്കും ഉയര്‍ന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവുണ്ടായിരിക്കും. വിമുക്ത ഭടന്മാര്ക്ക് 40 വയസ്സ് ഉയര്‍ന്ന പ്രായപരിധി.
യോഗ്യതകള്‍: സാമാന്യ വിദ്യാഭ്യാസയോഗ്യത: എസ്.എസ്.എല്‍.സിയോ തത്തുല്യ യോഗ്യതയോ പാസ്സായിരിക്കണം.
സാങ്കേതിക യോഗ്യത: റേഡിയോ/ടെലിവിഷന്‍/ഇലക്ട്രോണിക്സ്/ടെലികമ്മ്യൂണിക്കേഷന്‍സ്/ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങ്/കമ്പ്യൂട്ടര്‍/ഇന്ഫോര്മേഷ൯ ടെക്നോളജി എന്നിവയിൽ ഏതെങ്കിലും ഒന്നില്‍ ലഭ്യമായിട്ടുള്ള നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് അഥവാ കേരള ഗവൺമെന്റ് അംഗീകരിച്ചിട്ടുള്ള തത്തുല്യമായ യോഗ്യത. തത്തുല്യമായ ഇതേ യോഗ്യതയുള്ള വിമുക്തഭടന്മാര്ക്കും അപേക്ഷിക്കാവുന്നതാണ്.
ശാരീരിക യോഗ്യത: ഉയരം: 167 സെ. മീ നെഞ്ചളവ്: 81 സെ. മീ
വികാസം കുറഞ്ഞത് 5 സെ. മീ വേണം.
കാഴ്ച ശക്തി: താഴെപ്പറയുന്ന വിധത്തില്കണ്ണട വയ്ക്കാതെ ഉള്ള കാഴ്ച ശക്തി സാക്ഷ്യപ്പെടുത്തിയിരിക്കണം.
വലതുകണ്ണ്. ഇടതുകണ്ണ്:
ദൂരക്കാഴ്ച: 6/6 സ്നെല്ല൯ 6/6 സ്നെല്ല൯
സമീപക്കാഴ്ച 0.5 സ്നെല്ല൯ 0.5 സ്നെല്ല൯
കായിക ക്ഷമത: നിയമനത്തിനുള്ള ഏറ്റവും കുറഞ്ഞ യോഗ്യതയായ താഴെപ്പറയുന്ന വൺസ്റ്റാർ സ്റ്റാന്‍ഡേര്‍ഡിലുള്ള 8 ഇനങ്ങളില്‍ ഏതെങ്കിലും ൫ എണ്ണത്തില്‍ യോഗ്യത നേടിയിരിക്കണം.
100 മീ. ഓട്ടം 14 സെക്കണ്ട്
ഹൈ ജമ്പ് 132.2 സെ. മീ
ലോങ്ങ് ജമ്പ് 457.2 സെ. മീ
പുട്ടിംഗ് ദി ഷോട്ട് (7264 ഗ്രാം ഭാരമുള്ളത്) 609. 6 സെ.മീ
ത്രോയിംഗ് ദി ക്രിക്കറ്റ് ബോള്‍ 6096 സെ.മീ
റോപ്പ് ക്ലൈമ്പിങ്ങ് (കൈ മാത്രം ഉപയോഗിച്ച്) 365.8 സെ.മീ
പുള്‍ അപ്സ് അഥവാ ചിന്നിംഗ് 8 തവണ
1500 മീറ്റർ ഓട്ടം 5 മിനിറ്റ് 44 സെക്കന്റ്
ടെക്നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് II (ഗവ: അനലിസ്റ്റ്സ് ലബോറട്ടറി)
കാറ്റഗറി നമ്പർ 105/2017
ഭക്ഷ്യ സുരക്ഷാ വകുപ്പ്
ശമ്പളം: 13210 – 22,360 രൂപ
ഒഴിവുകള്‍: 4
നിയമന രീതി: നേരിട്ടുള്ള നിയമനം.
പ്രായം: 18 -36 ഉദ്യോഗാര്‍ത്ഥികൾ 2.1.1981 നും 1.1.1999 നും ഇടയിൽ ജനിച്ചവരായിരിക്കണം.പട്ടിക വിഭാഗത്തിൽ പെടുന്നവര്‍ക്കും പട്ടിക വര്‍ഗ്ഗക്കാര്‍ക്കും ഉയര്‍ന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവുണ്ടായിരിക്കും.
യോഗ്യതകള്‍: ഫുഡ് ടെക്നോളജിയില്‍ കുറഞ്ഞത് രണ്ടാം ക്ലാസ്സോട് കൂടിയ ഡിപ്ലോമ അല്ലെങ്കില്‍ കെമിസ്ട്രിയിൽ കുറഞ്ഞത് രണ്ടാം ക്ലാസ്സോട് കൂടിയ ബിരുദം.
എല്‍.ഡി.ടെക്നീഷ്യന് (കേരള ഡ്രഗ്സ് കണ്ട്രോൾ വകുപ്പ്)
കാറ്റഗറി നമ്പർ 106/2017
ശമ്പളം: 19000 – 43600 രൂപ
ഒഴിവുകള്‍: 6
നിയമന രീതി: നേരിട്ടുള്ള നിയമനം.
പ്രായം: 19 -36 ഉദ്യോഗാര്‍ത്ഥികൾ 2.1.1981 നും 1.1.1998 നും ഇടയിൽ ജനിച്ചവരായിരിക്കണം.പട്ടിക വിഭാഗത്തിൽ പെടുന്നവര്‍ക്കും പട്ടിക വര്‍ഗ്ഗക്കാര്‍ക്കും ഉയര്‍ന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവുണ്ടായിരിക്കും.
യോഗ്യതകള്‍: വോക്കേഷണല്‍ ഹയർ സെക്കന്‍ഡറി എഡ്യുക്കേഷ൯ നടത്തുന്ന മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യന് കോഴ്സ് പാസായിരിക്കണം. അല്ലെങ്കില്‍ കേരള സര്‍ക്കാർ അംഗീകരിച്ച മെഡിക്കല്‍ ലബോറട്ടറി ടെക്നീഷ്യ൯ കൊഴ്സിലുള്ള 2 വര്‍ഷത്തെ ഡിപ്ലോമ.
ഫിലിം ഓഫീസര്‍ (കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷ൯ ലിമിറ്റഡ്
കാറ്റഗറി നമ്പർ 107/2017
ശമ്പളം: 13610 – 20700 രൂപ
ഒഴിവുകള്‍: 1
നിയമന രീതി: നേരിട്ടുള്ള നിയമനം.
പ്രായം: 18 -41 ഉദ്യോഗാര്‍ത്ഥികൾ 2.1.1976 നും 1.1.1999 നും ഇടയിൽ ജനിച്ചവരായിരിക്കണം.പട്ടിക വിഭാഗത്തിൽ പെടുന്നവര്‍ക്കും പട്ടിക വര്‍ഗ്ഗക്കാര്‍ക്കും ഉയര്‍ന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവുണ്ടായിരിക്കും.
യോഗ്യതകള്‍: ഒരു അംഗീകൃത ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിൽ നിന്നും ഫിലിം ഡയറക്ഷ൯ /സിനിമാറ്റോഗ്രാഫി/സ്ക്രിപ്റ്റ് റൈറ്റിംഗ് എന്നിവയിലുള്ള 3 വര്‍ഷത്തെ ഡിപ്ലോമ കോഴ്സ്.
സ്വതന്ത്ര സിനിമാ സംവിധായകനായി 5 വര്‍ഷത്തെ പരിചയം.
കോണ്‍ഫിഡന്‍ഷ്യൽ അസിസ്റ്റന്റ് (കേരള മോട്ടോർ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് വെല്‍ഫെയർ ഫണ്ട് ബോര്‍ഡ്)
കാറ്റഗറി നമ്പർ 108/2017
ശമ്പളം: 10480 – 18300 രൂപ
ഒഴിവുകള്‍: 1
നിയമന രീതി: നേരിട്ടുള്ള നിയമനം.
പ്രായം: 18 -36 ഉദ്യോഗാര്‍ത്ഥികൾ 2.1.1981 നും 1.1.1999 നും ഇടയിൽ ജനിച്ചവരായിരിക്കണം.പട്ടിക വിഭാഗത്തിൽ പെടുന്നവര്‍ക്കും പട്ടിക വര്‍ഗ്ഗക്കാര്‍ക്കും ഉയര്‍ന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവുണ്ടായിരിക്കും.
യോഗ്യതകള്‍: എസ.എസ.എല്‍.സി അഥവാ തത്തുല്യമായ യോഗ്യത
ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് (ലോവര്‍) കെ.ജി.ടി.ഇ/എം.ജി.ടി.ഇ/തത്തുല്യ യോഗ്യത.
ഷോര്‍ട്ട് ഹാ൯ഡ് മലയാളം (ലോവര്‍) കെ.ജി.ടി.ഇ.
അസാധാരണ ഗസറ്റ് തീയതി 30.5.2017.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 05/07/2017
ഉദ്യോഗാര്‍ഥികള്‍ കേരള പി.എസ്.സി.യുടെ www.keralapsc.gov.in എന്ന വെബ്സൈറ്റില്‍ ഒറ്റത്തവണ രജിസ്ട്രേഷന് നടത്തിയ ശേഷം ഇതേ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം.
തസ്തികകള്‍, അപേക്ഷകനുവേണ്ട യോഗ്യതകള്‍, ശമ്പളം, പരിചയ സര്‍ട്ടിഫിക്കറ്റിന്റെ മാതൃക തുടങ്ങിയ വിശദ വിവരങ്ങള്‍ക്ക് www.keralapsc.gov.in എന്ന വെബ്സൈറ്റ് കാണുക.