ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സര്‍ക്കാരിന്റെയും കേരള സര്‍ക്കാരിന്റെയും സംയുക്ത സംരംഭമായി വിനോദസഞ്ചാര വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ വിവിധ ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്ക് 2018-19 അധ്യയന വര്‍ഷത്തേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്, ഫുഡ് ആന്റ് ബിവറേജ് സര്‍വീസ്, ഫുഡ് പ്രൊഡക്ഷന്‍, ബേക്കറി ആന്റ് കണ്‍ഫെഷനറി, ഹോട്ടല്‍ അക്കമഡേഷന്‍ ഓപ്പറേഷന്, കാനിംഗ് ആന്റ് ഫുഡ് പ്രിസര്‍വേഷന്‍ എന്നീ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്കാണ് അപേക്ഷിക്കാവുന്നത്.
പ്രോസ്പെക്ടസും ഫോറവും കൂടുതല്‍ വിവരങ്ങളും താഴെപറയുന്ന ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ലഭിക്കും.
മരപ്പാലം തിരുവനന്തപുരം (ഫോണ്‍: 0471 2728340), കടപ്പാക്കട കൊല്ലം (ഫോണ്‍: 0474 2767635), കുമരനല്ലൂര്‍ കോട്ടയം (ഫോണ്‍: 0481 2312504), മങ്ങാട്ടുകവല തൊടുപുഴ (ഫോണ്‍: 0486 2224601), ചേര്‍ത്തല (ഫോണ്‍: 0478 2817234), കളമശ്ശേരി (ഫോണ്‍: 0484 2558385), പൂത്തോള്‍ തൃശൂര്‍ (ഫോണ്‍: 0487 2384253), അങ്ങാടിപ്പുറം പെരിന്തല്‍മണ്ണ (ഫോണ്‍: 0493 3224025), ഈഴൂര് റോഡ് തിരൂര്‍ (ഫോണ്‍: 0494 2430802), സിവില്‍ സ്റ്റേഷന് പി.ഒ കോഴിക്കോട് (0495 2372131), ആറാട്ട് റോഡ് കണ്ണൂര്‍ (0497 2706904), ബാരാ പി.ഒ ഉദുമ (ഫോണ്‍: 0467 2236347), ഡയറക്ടറേറ്റ് ആല്‍ത്തറ വെള്ളയമ്പലം (ഫോണ്‍: 0471 2310441).
ഫോറവും പ്രോസ്പക്ടസും 50 രൂപ (പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് 25 രൂപ) നേരിട്ടടച്ചും, തപാലില്‍ ലഭിക്കേണ്ടവര്‍ 75 രൂപ (പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് 35 രൂപ) ക്രോസ് ചെയ്ത ഡിമാന്റ് ഡ്രാഫ്റ്റ് അതത് സെന്ററുകളിലെ പ്രിന്‍സിപ്പലിന്റെ പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മാറത്തക്കവിധം അയക്കണം. ഒരു ഫോറം ഉപയോഗിച്ച് മൂന്നുകോഴ്സ് വരെ മുന്‍ഗണനാക്രമം അനുസരിച്ച് അപേക്ഷിക്കാം.
പൂരിപ്പിച്ച അപേക്ഷ മെയ് 31ന് വൈകിട്ട് നാലിനകം അതത് സെന്ററുകളില്‍ ലഭിക്കണം.
വെബ്സൈറ്റ് : www.fcikerala.org