ഫിസിഷ്യൻ: വാക്ക്-ഇൻ-ഇൻറർവ്യൂ

Share:

എറണാകുളം ജനറൽ ആശുപത്രിയിൽ ഫിസിഷ്യൻ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനായി ആഗസ്റ്റ് 6 രാവിലെ 10.30ന് വാക്ക്-ഇൻ-ഇൻറർവ്യൂ നടക്കും.

എം.ബി.ബി.എസ്, ജനറൽ മെഡിസിൻ എം.ഡി/ ഡി.എൻ.ബി യോഗ്യതയും സ്ഥിരം ടി.സി.എം.സി രജിസ്ട്രേഷനുമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.

താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിൻറെ ഓഫീസിൽ ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക്: 0484 2386000.

Share: