ഫാർമസിസ്റ്റ് ഗ്രേഡ് II ഇന്റർവ്യൂ

കോഴിക്കോട് ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് II തസ്തികയുടെ (കാറ്റഗറി നം. 011/2015) ചുരുക്കപ്പട്ടികയുടെ മുഖ്യപട്ടികയിൽ ഉൾപ്പെട്ട 100003 മുതൽ 100363 വരെ രജിസ്റ്റർ നമ്പറിലുളള യോഗ്യരായ മുഴുവൻ ഉദ്യോഗാർത്ഥികൾക്കുളള ഇന്റർവ്യൂ ആഗസ്റ്റ് 24,25 തീയതികളിൽ കമ്മീഷന്റെ കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ ഓഫീസിൽ നടത്തും.
ഉദ്യോഗാർത്ഥികൾക്കുളള ഇന്റർവ്യൂ സംബന്ധിച്ച വ്യക്തിഗത അറിയിപ്പ് അയച്ചിട്ടുണ്ട്.
ആഗസ്റ്റ് 21 നകം അറിയിപ്പ് ലഭിക്കാത്ത യോഗ്യരായ ഉദ്യോഗാർത്ഥികൾ കോഴിക്കോട് ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ശേഷിക്കുന്ന മുഴുവൻ ഉദ്യോഗാർത്ഥികളുടെയും ഇന്റർവ്യൂ സെപ്തംബർ 26,27,28 തീയ്യതികളിൽ പി.എസ്.സി കോഴിക്കോട് ജില്ലാ/റീജിയണൽ ഓഫീസുകളിൽ നടത്തും