ഫാം വർക്കർ നിയമനം

Share:

എറണാകുളം: മത്സ്യഫെഡ് ഞാറക്കൽ ഫിഷ് ഫാമിൽ ഫാം വർക്കർ(ദിവസ വേദനം) തസ്‌തികയിലേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത : എസ്.എസ്.എൽ.സി. പാസ്സായിരിക്കണം.

പ്രായം :30 മുതൽ 45 വയസ് പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

അംഗീകൃത ഫാമുകളിലെ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷക്കുന്നവർക്ക് നീന്തൽ,വല വീശൽ, ബണ്ട് നവീകരിക്കൽ, വല നന്നാക്കൽ എന്നിവയിൽ പ്രാവീണ്യമുള്ളവരായിരിക്കണം.

വിദ്യാഭ്യാസ യോഗ്യതയും വയസ്സ് തെളിയിക്കുന്ന രേഖയും പ്രവർത്തന പരിചയം തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ അപേക്ഷയുടെ കൂടെ സമർപ്പിക്കേണ്ടതാണ്. അപേക്ഷ ജൂൺ 25 വൈകീട്ട് മൂന്നിന് മുൻപായി സമർപ്പിക്കണം.

ഫോൺ: 9526041267

Share: