അതിഥി അധ്യാപക ഒഴിവ്

എറണാകുളം: മഹാരാജാസ് കോളേജ് ഇസ്ലാമിക ചരിത്ര വിഭാഗത്തിലെ അതിഥി അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത : ഇസ്ലാമിക ചരിത്ര വിഷയത്തിൽ ബിരുദാനന്തര ബിരുദം, പി എച് ഡി/നെറ്റ് ഉള്ളവർക്ക് മുൻഗണന. പ്രവൃത്തിപരിചയം അഭിലഷണീയം.
നിശ്ചിത യോഗ്യതയുള്ളവരും എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തവരുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി (ഒരു സെറ്റ് കോപ്പികളും സഹിതം) ജൂൺ 25ന് രാവിലെ 10.30 നു നേരിട്ട് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകേണ്ടതാണ്.
വിശദവിവരങ്ങൾക്ക് www.maharajas.ac.in സന്ദർശിക്കുക




