ഫയര്‍മാ൯ (ട്രെയിനി) – ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസസ്
കാറ്റഗറി നമ്പര്‍: 69/2017
ഫയര്‍മാ൯ (ട്രെയിനി) – ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസസ് തസ്തികയിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ, പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവരിൽ നിന്നും നിന്നും അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in എന്ന വെബ്സൈറ്റ് വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷം ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി: 2017 ജൂൺ 16
ശമ്പളം: 20000 – 45800 രൂപ
ഒഴിവുകള്‍:- എണ്ണം കണക്കാക്കപ്പെട്ടിട്ടില്ല.
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 18 -26 (ഉദ്യോഗാര്‍ത്ഥികൾ 2/1/1991 നും 1/1/1999 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം) രണ്ട് തീയതിയും ഉള്‍പ്പെടെ.
മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കും പട്ടികജാതി/പട്ടികവര്‍ഗ്ഗത്തിൽ ഉള്ളവര്‍ക്കും പട്ടികജാതിയില്‍ നിന്നും മത പരിവര്‍ത്തനം ചെയ്തവര്‍ക്കും ജനറൽ റൂള്‍സിലെ 10(c) അനുസരിച്ചുള്ള നിയമാനുസൃതമായ വയസ്സിളവ് ഉണ്ടായിരിക്കും. ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ത്ഥികളും വനിതാ ഉദ്യോഗാര്‍ത്ഥികളും ഈ തസ്ഥികക്ക് അപേക്ഷിക്കാ൯ അര്‍ഹരല്ല
യോഗ്യതകള്‍:
- പ്ലസ്ടു അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ പാസായിരിക്കണം. അഭിലഷണീയം: കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലുള്ള ഡിപ്ലോമ
ശാരീരിക അളവ്: ചുവടെ പറയുന്നതിൽ കുറയാത്ത ശാരീരിക അളവുകൾ ഉണ്ടായിരിക്കണം.
പൊതുവിഭാഗം പട്ടികജാതി/പട്ടികവര്‍ഗ്ഗം
ഉയരം(പാദരക്ഷകളില്ലാതെ) 165 സെ. മീ 160 സെ. മീ
തൂക്കം 50 കി.ഗ്രാം 48 കി.ഗ്രാം
നെഞ്ചളവ് 81 സെ.മീ 76 സെ.മീ
നെഞ്ച് വികാസം 5 സെ.മീ 5 സെ.മീ
- നീന്തലില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം.
- കാഴ്ച്ച ശക്തി (കണ്ണടെവക്കാതെ)
വലതുകണ്ണ് ഇടതുകണ്ണ്
എ. ദൂരക്കാഴ്ച്ച 6/6 സ്നെല്ല൯ 6/6 സ്നെല്ല൯
ബി. സമീപക്കാഴ്ച്ച 0.5 സ്നെല്ല൯ 0.5 സ്നെല്ല൯
സി. ഫീല്‍ഡ് ഓഫ് വിഷ൯ പൂര്‍ണ്ണം പൂര്‍ണ്ണം
മുകളില്‍ പറയുന്ന വിധത്തിൽ കണ്ണടവക്കാതെയുള്ള കാഴ്ച്ച ശക്തി ഉള്ളതായി സാക്ഷ്യപ്പെടുത്തിയിരിക്കണം.
- കായികക്ഷമതാ പരീക്ഷ
ഉദ്യോഗാര്‍ത്ഥികൾ കായികക്ഷമതാ പരീക്ഷയിൽ താഴെ കൊടുത്തിരിക്കുന്ന 8 ഇനങ്ങളില്‍ ഏതെങ്കിലും 5 എണ്ണത്തിൽ യോഗ്യത നേടിയിരിക്കണം.
ക്രമ നം. _ ഇനങ്ങള്‍ _ വൺസ്റ്റാർ നിലവാരം.
100 മീ. ഓട്ടം 14 സെക്കന്‍ഡ്
ഹൈജംപ് 132.20 സെ.മീ
ലോങ്ങ് ജംപ് 457.20 സെ.മീ
പുട്ടിംഗ് ദ ഷോട്ട് (7264ഗ്രാം) 609.6 സെ.മീ
ത്രോയിംഗ് ദി ക്രിക്കറ്റ് ബോള്‍ 6096 സെ. മീ
റോപ്പ് ക്ലൈമ്പിങ്ങ് (കൈകള്‍ മാത്രം ഉപയോഗിച്ച്) 365.80 സെ. മീ
പുൾ അപ്പ് അഥവാ ചിന്നിംഗ് 8 തവണ
1500 മീ. ഓട്ടം 5 മിനിറ്റ് 44 സെക്കന്‍ഡ്
- മുന്‍ ഗണന
മറ്റു തരത്തില്‍ തുല്യമാകുന്ന പക്ഷം ഹോം ഗാര്‍ഡായി 3 വര്‍ഷക്കാലം സേവനം പൂര്‍ത്തിയാക്കുകയും പ്രസ്തുത കാലയളവിൽ ഫയ൪ ഫൈറ്റിങ്ങിന്റെ പരിശീലനം പൂര്‍ത്തിയാക്കുകയും ചെയ്ത വോളന്റിയര്‍മാര്‍ക്ക് ഈ തസ്ഥികക്ക് നിയമനത്തിന് മുന്‍ഗണന നല്‍കുന്നതാണ്.
- പ്രൊബേഷന്‍: ഈ തസ്തികയിൽ നിയമിതനാകുന്ന ഓരോ ഉദ്യോഗാര്‍ത്ഥിയും ജോലിയില്‍ പ്രവേശിക്കുന്ന തീയതി മുതൽ തുടര്‍ച്ചയായ 3 വര്‍ഷത്തിനുള്ളിൽ 2 വര്‍ഷം പ്രോബേഷനിലായിരിക്കും.
- ട്രെയിനിംഗ്
സ്റ്റേറ്റ് ഫയ൪ സര്‍വീസ് ട്രെയിനിംഗ് സ്കൂളിലോ അതിനായി നിശ്ചയിച്ചിരിക്കുന്ന മറ്റ് ഏതെങ്കിലും സ്ഥാപനങ്ങളിലോ 6 മാസത്തെ പരിശീലനം പൂര്‍ത്തിയാക്കേണ്ടതും അതിനു ശേഷം പരിശീലനത്തിനു അനുശാസിച്ചിട്ടുള്ള വിഷയങ്ങളിലെ പരീക്ഷ പാസാകേണ്ടതുമാണ്.
- ബോണ്ട്: ഈ തസ്തികയില്‍ നിയമിക്കപ്പെടുന്ന ആള് പരിശീലനത്തിനു ശേഷം കുറഞ്ഞത് 7 വര്‍ഷമെങ്കിലും നിര്‍ബന്ധമായും ഫയ൪ ആന്‍ഡ് റെസ്ക്യൂ സര്‍വീസില്‍ സേവനം അനുഷ്ഠിക്കേണ്ടതാണ്. അതിനു കഴിയാതെ വന്നാൽ 3000 രൂപ സംസ്ഥാന ഗവണ്മെന്റിനു ഒടുക്കമെന്ന് കാണിക്കുന്ന ഒരു കരാ൪ പത്രം (ബോണ്ട്) നിയമന സമയത്ത് നല്‍കേണ്ടതാണ്
പരീക്ഷാ തീയതി: (താത്കാലിക ഷെഡ്യൂൾ) സെപ്റ്റംബര്‍/ ഒക്ടോബര്‍ 2017
കായികക്ഷമതാ പരീക്ഷ: ഫെബ്രുവരി /മാര്‍ച്ച് 2018