പ്രൊജക്ട് ഫെല്ലോ

തിരുവനന്തപുരം സർക്കാർ വനിതാ കോളജിലെ ബോട്ടണി വിഭാഗത്തിൽ ഒരു പ്രോജക്ട് ഫെല്ലോയുടെ ഒഴിവുണ്ട്.
എം.എസ്‌സി. ബോട്ടണി/ മറൈൻ ബയോളജിയിൽ കുറഞ്ഞത് 60 ശതമാനം മാർക്കും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും വേണം.
പ്രതിമാസ ഫെല്ലോഷിപ്പ് 22,000 രൂപ.
സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഒക്ടോബർ 28 രാവിലെ 10ന് കോളജിൽ ഹാജരാകണം.
വിവരങ്ങൾക്ക്: 9895952519.





