പ്രായോഗിക പരീക്ഷ
സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡില്‍ ഡ്രൈവര്‍ ഗ്രേഡ്-II/ട്രാക്ടര്‍ ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 512/15), കാറ്റഗറി നമ്പര്‍, 177/2016 (എന്‍.സി.എ – മുസ്ലിം) തസ്തികകള്‍ക്കുള്ള തെരെഞ്ഞെടുപ്പിനുള്ള പ്രായോഗിക പരീക്ഷ (എച്ച് ടെസ്റ്റ് + റോഡ് ടെസ്റ്റ്) മാര്‍ച്ച് 15 ന് കൊല്ലം ആശ്രാമം മൈതാനത്ത് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, ജാതി (നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്/കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്) എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും ഡ്രൈവിംഗ് ലൈസന്‍സുമായി 15 ന് രാവിലെ ആറ് മണിക്ക് ഹാജരാകണം. എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും അവരുടെ പ്രൊഫൈലില്‍ അറിയിപ്പും വ്യക്തിഗത അറിയിപ്പും നല്‍കിയിട്ടുണ്ട്. അറിയിപ്പ് 13 വരെ ലഭിക്കാത്തവര്‍ പി.എസ്.സി കൊല്ലം മേഖലാ ഓഫീസുമായി ബന്ധപ്പെടണം.