പോസ്റ്റ് ഗ്രാജുവേറ്റ് സയൻറിഫിക് അപ്രൻറിസ്‌

Share:

തിരുഃ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻറെ തിരുവനന്തപുരം ജില്ലാ കാര്യാലയത്തിലേയ്ക്ക് 3 വർഷത്തെ പരിശീലനത്തിനായി പോസ്റ്റ് ഗ്രാജുവേറ്റ് സയൻറിഫിക് അപ്രൻറിസിനെ നിയോഗിക്കുന്നതിനായി ജനുവരി 13 രാവിലെ 11ന് വാക്ക്-ഇൻ-ഇൻറർവ്യൂ നടത്തും.

അംഗീകൃത സർവകലാശാലയിൽ നിന്ന് കെമിസ്ട്രി / മൈക്രോബയോളജി / എൻവയോൺമെൻറൽ സയൻസിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടുകൂടിയ ബിരുദാനന്തരബിരുദമാണ് യോഗ്യത.

പ്രായ പരിധി 19 – 32 വയസ്.

യോഗ്യരായ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ അസ്സലുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും മുൻ പരിചയ രേഖകളും സഹിതം ബോർഡിൻറെ തിരുവനന്തപുരം ജില്ലാ കാര്യാലയത്തിൽ (കേരളം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, ജില്ലാ കാര്യാലയം, TC 12/96 (4,5), പ്ലാമൂട് ജംഗ്ഷൻ, പട്ടം പി ഒ, തിരുവനന്തപുരം – 695004) ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0471-2303844, വെബ്സൈറ്റ്: www.kspcb.kerala.gov.in .

Share: