പുതിയ വിദ്യാഭ്യാസ പദ്ധതികൾ ഗ്രാമങ്ങളിൽ എത്തണം – കുമ്മനം

മാറുന്ന ലോകത്തിൻറെ പുതിയ വിദ്യാഭ്യാസ പദ്ധതികളെക്കുറിച്ച് ഇന്ത്യക്കാരെ ബോധ്യപ്പെടുത്താനാണ് പി എം ശ്രീ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ വിദ്യാഭ്യാസ നയം പ്രധാനമന്ത്രി പ്രഖ്യാപിച്ചതെന്നും അത് നമ്മുടെ ഗ്രാമങ്ങളിലെ കുട്ടികളിൽ എത്തിക്കുവാൻ ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. ഗ്രാമ സന്ദർശനങ്ങളുടെ ഭാഗമായി തൊടിയൂരിൽ എത്തിയ അദ്ദേഹം രാജൻ പി തൊടിയൂരിന്‍റെ വസതിയിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു.
പി എം ശ്രീ ഒപ്പുവെച്ചതോടെ കേരളത്തിലെ യുവജനങ്ങളെ ലോകനിലവാരത്തിലേക്ക് ഉയർത്താനുള്ള പദ്ധതിയിലാണ് സംസ്ഥാനം പങ്ക് ചേരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സാക്ഷരതയിൽ മുൻനിരയിൽ നിൽക്കുന്ന കേരള സമൂഹത്തെ വിദ്യാഭ്യാസപരമായും തൊഴിൽപരവുമായ കാര്യങ്ങളിൽ ലോകനിലവാരത്തിൽ എത്തിക്കുക പി എം ശ്രീ അംഗീകരിച്ചതോടെ എളുപ്പമായിരിക്കുകയാണ്. പുതിയ തലമുറയെ വിദ്യാഭ്യാസപരമായും തൊഴിൽപരമായും മുൻനിരയിൽ എത്തിക്കാനുള്ള പദ്ധതിയെ രാഷ്ട്രീയമായി തെറ്റിദ്ധരിപ്പിക്കുന്ന വിധം ചിത്രീകരിക്കുന്നത് വരും തലമുറയോട് കാട്ടുന്ന അനീതിയാണ്.
അദ്ദേഹം പറഞ്ഞു.
വികലമായ രാഷ്ട്രീയ ചിന്തകളാൽ പ്രധാനമന്ത്രിയുടെ പുരോഗമനപരമായ നീക്കങ്ങൾക്ക് തടയിടാൻ ശ്രമിക്കുന്നത് വരും തലമുറയെ പിന്നിലാക്കും. സമൂഹം ഒന്നായി നിന്ന് പുതിയ വിദ്യാഭ്യാസ സമ്പ്രദായങ്ങളും സാങ്കേതിക സൗകര്യങ്ങളും പുതിയ തലമുറയെ പഠിപ്പിക്കണം. അല്ലെങ്കിൽ മത്സരത്തിൻറെ ലോകത്ത് അവർ പുറന്തള്ളപ്പെടും. പ്രധാനമന്ത്രിയുടെ കരങ്ങൾക്ക് ശക്തി കൂട്ടാൻ ഓരോ പൗരനും ഉത്തരവാദിത്വമുണ്ട്. അദ്ദേഹം വ്യക്തമാക്കി.
രാജൻ പി തൊടിയൂർ, മാലുമേൽ സുരേഷ്, വിജു കിളിയന്തറ, അശ്വതി ശ്രീലേഷ് , എം വി രാജേന്ദ്രൻ, രേണുകാദേവി, ജയശ്രീ , കെ സി മണി , നിമേഷ് , ശിവജി.കെ , വിജയൻ പിള്ള , വേണു , ആർ .ശംഭു തുടങ്ങിയവർ പങ്കെടുത്തു.






