ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ : കൂടിക്കാഴ്ച്ച

ഇടുക്കി : നാഷണല്‍ ആയുഷ് മിഷന്‍ – ഇടുക്കി ജില്ല – കരാര്‍ അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് 2025 നവംബര്‍ 4 ന് രാവിലെ 10.30 ന് കൂടിക്കാഴ്ച്ച നടത്തുന്നു.
താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ വയസ്, യോഗ്യത, അഡ്രസ്സ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, സര്‍ട്ടിഫിറ്റുകളുടെ കോപ്പികളുമായി തൊടുപുഴ ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഓഫീസില്‍ എത്തിച്ചേരണം.
അഭിമുഖത്തിന് 20 പേരില്‍ കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ ഉണ്ടെങ്കില്‍ ഇൻറര്‍വ്യൂ, എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. ഇടുക്കി ജില്ലയില്‍ ഉളളവര്‍ക്കായിക്കും മുന്‍ഗണന. ഫോണ്‍ 04862 291782, dpmnamidk@gmail.com






