പിഎച്ച്.ഡി: അപേക്ഷ ക്ഷണിച്ചു

Share:

പാലക്കാട് : പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളേജിലെ കോമേഴ്സ് വിഭാഗത്തില്‍ പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോളേജിലെ ഗവേഷണ കേന്ദ്രത്തില്‍ ഡോ. ജയകൃഷ്ണന്‍ എ-യുടെ കീഴില്‍ ‘എനി ടൈം’ (Any Time) വിഭാഗത്തിൽ രണ്ട് ഒഴിവുകളാണ് നിലവിലുള്ളത്.

യു.ജി.സി/ജെ.ആര്‍.എഫ് (ഡഏഇ/ഖഞഎ) യോഗ്യതയുള്ളവര്‍ക്കും, സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളിലെ സ്ഥിരം അധ്യാപകര്‍ക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ അഞ്ചിന് ഉച്ചയ്ക്ക് 2.25-ന് മുന്‍പായി അപേക്ഷയും അനുബന്ധ രേഖകളും കോളേജ് ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

TagsPhD
Share: