പിഎം യശസ്വി സ്കോളർഷിപ്പ്

Share:

തിരുഃ പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പിഎം യശസ്വി ഒബിസി, ഇബിസി പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് (2025-26) അപേക്ഷ ക്ഷണിച്ചു.

സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠനം നടത്തുന്നവർ, സംസ്ഥാനത്തിനകത്ത് ഹയർസെക്കൻ റ റി, സിഎ/സിഎംഎ/സിഎസ് കോഴ്സുകൾ പഠിക്കുന്ന ഒബിസി, ഇബിസി വിഭാഗം വിദ്യാർത്ഥികൾ എന്നിവർക്ക് അപേക്ഷിക്കാം.

അപേക്ഷ ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേനെ ജൂലൈ 31 നകം നൽകണം. കൂടുതൽ വിവരങ്ങൾ www.egrantz.kerala.gov.in, www.bcdd.kerala.gov.in ൽ ലഭ്യമാണ്.

ഫോൺ: 0495 2377786.

Share: