പാരാ ലീഗല്‍ വോളന്‍റിയര്‍ നിയമനം

പത്തനംതിട്ട : ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലേക്കും കോഴഞ്ചേരി, തിരുവല്ല, അടൂര്‍, റാന്നി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളിലേക്കും ഒരു വര്‍ഷത്തേയ്ക്ക് പാരാ ലീഗല്‍ വോളന്‍റിയര്‍മാരെ തിരഞ്ഞെടുക്കുന്നു.
ഓണറേറിയം ലഭിക്കും.
നിയമം, സോഷ്യല്‍ വര്‍ക്ക് എന്നിവ പഠിക്കുന്ന വിദ്യാര്‍ഥികള്‍, ട്രാന്‍സ്ജെന്‍ഡര്‍മാര്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, മുതിര്‍ന്ന പൗരന്‍മാര്‍, സര്‍വീസസില്‍ നിന്നും വിരമിച്ചവര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകര്‍ പേര്, മേല്‍വിലാസം, പഞ്ചായത്ത്, വിദ്യാഭ്യാസ യോഗ്യത, ചിത്രം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം അതത് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാന് അപേക്ഷ സമര്‍പ്പിക്കണം.
അവസാന തീയതി മാര്‍ച്ച് 29.
ഫോണ്‍ – 0468 2220141.