ന്യൂ ഇന്ത്യ അഷ്വറന്‍സില്‍ 300 ഒഴിവുകൾ

Share:

ന്യൂ ഇന്ത്യ അഷ്വറന്‍സില്‍ അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ തസ്തികയിലേക്ക് 300 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍ -158, എസ്.സി -43, എസ്.ടി -15, ഒ.ബി.സി -84, ഭിന്നശേഷിക്കാര്‍ -ഒമ്പത് എന്നിങ്ങനെയാണ് ഒഴിവുകള്‍.
ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദം/ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രായം 2016 ഒക്ടോബര്‍ ഒന്ന് അടിസ്ഥാനത്തില്‍ 21നും 30നുമിടയില്‍. ഒരു വര്‍ഷം പ്രെബേഷനായിരിക്കും.
ഇത് ഒരു വര്‍ഷം വരെ വീണ്ടും നീട്ടാനും സാധ്യതയുണ്ട്. നാല് വര്‍ഷത്തേക്കുള്ള ബോണ്ട് ഉണ്ടായിരിക്കും.
പ്രിലിമിനറി, മെയിന്‍ പരീക്ഷകളുടെയും അഭിമുഖത്തിന്‍െറയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. പ്രിലിമിനറി കമ്പ്യൂട്ടര്‍ ടെസ്റ്റായിരിക്കും. ഇംഗ്ളീഷ് ലാംഗ്വേജ്, റീസണിങ് എബിലിറ്റി, ക്വാണ്ടിറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളില്‍നിന്ന് 100 ചോദ്യങ്ങളാണ് ഉണ്ടാവുക. പരീക്ഷക്ക് ഒരു മണിക്കൂര്‍ സമയം അനുവദിക്കും.
മെയിന്‍ പരീക്ഷക്ക് 200 മാര്‍ക്കിന്‍െറ ചോദ്യങ്ങളാണ് ഉണ്ടാവുക. 30 മാര്‍ക്കിന് വിവരാണാത്മക ചോദ്യങ്ങളാണ് ഉണ്ടാവുക.
ഓണ്‍ലൈന്‍ ടെസ്റ്റായിരിക്കും. രണ്ടു മണിക്കൂര്‍ നീളുന്ന പരീക്ഷക്ക് നാല് സെക്ഷനുകളാണ് ഉണ്ടാവുക. റീസണിങ്, ഇംഗ്ളീഷ് ലാംഗ്വേജ്, ജനറല്‍ അവയര്‍നസ്, ക്വാണ്ടിറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നീ വിഭാഗത്തില്‍നിന്നാണ് ചോദ്യങ്ങള്‍. നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കും.
പ്രിലിമിനറി പരീക്ഷക്ക് കേരളത്തില്‍ ആലപ്പുഴ, കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരിക്കും. പ്രിലിമിനറി പരീക്ഷ ഡിസംബര്‍ 17നും മെയിന്‍ പരീക്ഷ 2017 ജനുവരിയിലുമാണ് നടക്കുക.
അപേക്ഷാ ഫീസ്: ജനറല്‍ 600/-, എസ്.സി/ എസ്.ടി/ ഭിന്നശേഷിക്കാര്‍ 100/-. www.newindia.co.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
അവസാന തീയതി നവംബര്‍ ഒന്ന്. വിശദവിവരങ്ങള്‍ക്ക് www.newindia.co.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Share: