നോര്‍ക്ക റൂട്ട്‌സില്‍ താത്കാലിക നിയമനം

Share:

പ്രവാസി മലയാളികള്‍ക്ക് പൊതു ചര്‍ച്ചാ വേദി എന്ന നിലയില്‍ കേരള നിയമസഭ സാമാജികരെയും സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന പ്രവാസി മലയാളി പ്രതിനിധികളെയും ഉള്‍പ്പെടുത്തി ലോക കേരള സഭ വിളിച്ചു ചേര്‍ക്കും. ഇതിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് നോര്‍ക്ക റൂട്ട്‌സില്‍ നാല് താത്കാലിക / കരാര്‍ ജീവനക്കാരെ ആറ് മാസ കാലാവധിയില്‍ നിയമിക്കുന്നു.

സര്‍വകലാശാല ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. ഇംഗ്ലീഷിലും മലയാളത്തിലും ഷോര്‍ട്ട് ഹാന്‍ഡും ടൈപ്പ് റൈറ്റിംഗും അറിയുന്ന കെജിറ്റിഇ ഹയര്‍ ഗ്രേഡോ കൊമേഴ്‌സ്യല്‍ പ്രാക്ടീസോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ആശയവിനിമയ ചാതുര്യവുമുണ്ടാവണം. പ്രതിമാസം 30,000 രൂപയാണ് വേതനം. ബയോ ഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും സഹിതം ആഗസ്റ്റ് 11 നകം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക റൂട്ട്‌സ്, നോര്‍ക്ക സെന്റര്‍, തൈക്കാട് പിഒ, തിരുവനന്തപുരം -695 014 വിലാസത്തില്‍ അപേക്ഷിക്കണം.

കൂടുതൽ വിവരങ്ങള്‍ www.norkaroots.net ലും 1800 425 3939 ടോള്‍ ഫ്രീ നമ്പറിലും ലഭ്യമാണ്

Share: