നാവികസേനയിൽ പ്ലസ്ടുക്കാര്‍ക്ക് അവസരം

Share:

നാവികസേനയിൽ പ്ലസ്ടുക്കാര്‍ക്ക് സെയിലറാകാൻ അവസരം. സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട് (SSR) -02/2018 ബാച്ചിലാണ് പ്രവേശനം. അവിവാഹിതരായ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാ പരിശോധന, മെഡിക്കല്‍ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള പരിശീലനം 2018 ഫെബ്രുവരിയിൽ തുടങ്ങും.
യോഗ്യത: മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവ പഠിച്ച് നേടിയ പ്ലസ്‌ടു/തത്തുല്യ യോഗ്യത. കെമിസ്ട്രി/ബയോളജി/കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയിൽ ഏതെങ്കിലുമൊരു വിഷയം പഠിച്ചിരിക്കണം.
പ്രായം: 1997 ഫെബ്രുവരി 1 നും 2001 ജനുവരി 31 നും ഇടയിൽ (രണ്ടു തീയതിയുമുള്‍പ്പെടെ) ജനിച്ചവരായിരിക്കണം.
ശമ്പളം: പരിശീലന കാലത്ത് 5700 രൂപ സ്റ്റൈപ്പന്‍ഡ് ലഭിക്കും.പരിശീലനത്തിനു ശേഷം 5200 – 20200 ഗ്രേഡ് പേ 2000 രൂപ നിരക്കിൽ ശമ്പളം ലഭിക്കും.
ശാരീരിക യോഗ്യത: ഉയരം: 157 സെ.മീ., ഉയരവും നെഞ്ചളവും ഉയരത്തിന് ആനുപാതികം. നെഞ്ചിന് 5 സെ.മീ വികാസം വേണം. കാഴ്ച 6/6,6/9.
ഇംഗ്ലീഷ്, മാത്തമാറ്റിക്സ്,സയന്‍സ് ,പൊതുവിജ്ഞാനം എന്നിവയില്‍ നിന്ന്‍ പ്ലസ്ടു നിലവാരത്തിലുള്ള ഒബ്ജക്റ്റീവ് ചോദ്യങ്ങള്‍ ഉള്‍പ്പെട്ടതാണ് പരീക്ഷ.
അപേക്ഷിക്കേണ്ട വിധം: www.joinindiannavy.gov.in എന്ന വെബ്സൈറ്റ് വഴി
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 4

Share: