നാവികസേനയിൽ സെയിലര്‍: പ്ലസ് ടു ക്കാർക്ക് അപേക്ഷിക്കാം

Share:

 നാവികസേനയിൽ സെയിലര്‍മാരാകാ൯  പ്ലസ് ടു വിജയിച്ചവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആര്‍ട്ടിഫൈസർ അപ്രന്‍റിസ് (എ.എ) ഫെബ്രുവരി 2018 ബാച്ചിലാണ് ഒഴിവുകൾ.  അവിവാഹിതരായ പുരുഷന്മാര്‍ക്ക് മാത്രമാണ് അവസരം.

യോഗ്യത: ഫിസിക്സ്, മാത്തമാറ്റിക്സ്, വിഷയങ്ങള്‍ പഠിച്ച് 60 % മാര്‍ക്കോടെ പ്ലസ്‌ടു. കെമിസ്ട്രി/ബയോളജി/കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഏതെങ്കിലും വിഷയം ഓപ്ഷനായി പഠിച്ചിരിക്കണം.

പ്രായം: 1998 ഫെബ്രുവരി 1 നും 2001 ജനുവരി 31 നും ഇടയി (രണ്ടു തീയതിയുമുള്‍പ്പെടെ) ജനിച്ചവരായിരിക്കണം.

ശമ്പളം: 5200 – 20200 ഗ്രേഡ് പേ 2000 രൂപ

ശാരീരിക യോഗ്യത: ഉയരം: 157 സെ.മീ., ഉയരവും ഉയരത്തിന് ആനുപാതികമായ നെഞ്ചളവും. നെഞ്ചിന് 5 സെ.മീ വികാസം വേണം. അപേക്ഷകര്‍ക്ക് മികച്ച കാഴ്ചശക്തി ഉണ്ടായിരിക്കണം.

വിശദവിവരങ്ങള്‍ക്ക് www.joinindiannavy.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 4

Share: