ദേന ബാങ്കില്‍ 300 പ്രോബേഷണറി ഓഫീസര്‍

ദേന ബാങ്കും നോയിഡ ആസ്ഥാനമായുള്ള അമിറ്റി സർവ കലാശാലയും ചേർന്ന് നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ബാങ്കിംഗ് ആൻഡ് ഫിനാൻസ് കോഴ്സിനു അപേക്ഷ ക്ഷണിച്ചു. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ദേന ബാങ്കിൽ പ്രൊബേഷനറി ഓഫീസർ ആയി നിയമനം ലഭിക്കും.
സീറ്റ്: 300 (ജനറല്‍-206, ഒ.ബി.സി-22, എസ്.സി-62, എസ്.ടി-10).
കോഴ്സ് കാലാവധി: 1 വർഷം .
9 മാസം പഠനവും 3 മാസം പരിശീലനവും.
കോഴ്സ് ഫീസ് : 3 ലക്ഷം
യോഗ്യത: 60 % മാർക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം. അല്ലെങ്കില്‍ തത്തുല്യം. എസ്. സി, എസ്.ടി അംഗപരിമിതർക്ക് 55% മാർക്ക് .
പ്രായം: 1/4/17 നു 20-29 വയസ്സ്. (1/4/88 നു ശേഷവും 1/4/98 നു മുൻപ് ജനിച്ചവര്‍ അപേക്ഷിച്ചാല്‍ മതി.)
അപേക്ഷാ ഫീസ്: 400 രൂപ
അപേക്ഷയുടെ വിശദവിവരങ്ങൾ www.denabank.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
അപേക്ഷിക്കേണ്ട അവസാന തീയതി: മെയ് 9