തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

221
0
Share:

തോട്ടിപ്പണി, തുകല്‍പണി, മാലിന്യം ശേഖരിക്കല്‍, സ്വീപ്പര്‍ തുടങ്ങിയ വിഭാഗം തൊഴിലാളികളുടെ മക്കളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം.

ഡിസംബര്‍ 31 ആണ് അപേക്ഷ സമര്‍പ്പിക്കാനുളള അവസാന തിയതി.
വിദ്യാര്‍ഥികള്‍ അക്ഷയ കേന്ദ്രത്തില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് പകര്‍പ്പ് ബ്ലോക്ക്/ നഗരസഭ പട്ടികജാതി വികസന ഓഫീസുകളില്‍ നല്‍കണമെന്ന് അസി.ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

Share: