ഡോക്ടർ: താൽക്കാലിക നിയമനം

എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസിന് കീഴിലുള്ള വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് താൽക്കാലികമായി ഡോക്ടർമാരെ നിയമിക്കുന്നു.
എംബിബിഎസ് യോഗ്യതയും, ടി സി എം സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമുള്ള ഉദ്യോഗാർത്ഥികൾക്കായി സെപ്റ്റംബർ 14-ന് രാവിലെ 11 മണിക്ക് എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസിൽ വാക്കിൽ ഇൻ്റർവ്യൂ നടത്തും.
താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളും ബയോഡാറ്റയും സഹിതം ഇൻ്റർവ്യൂവിന് ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ 0484-2360802 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.






