ഡല്‍ഹി സര്‍വ്വകലാശാല അപേക്ഷ ക്ഷണിച്ചു

492
0
Share:

വിവിധ ബിരുദ കോഴ്സുകളിലേക്കു ഡല്‍ഹി സര്‍വ്വകലാശാല അപേക്ഷ ക്ഷണിച്ചു.
ജൂണ്‍ ഒന്നു മുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി പ്രവേശത്തിനായുള്ള അപേക്ഷ അയക്കാം. കോളജ് തെരഞ്ഞെടുക്കുന്നതും രജിസ്ട്രേഷന്‍ ഫീസ് അടക്കേണ്ടതും ഓണ്‍ലൈനിലൂടെ ണ്.
കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് മൂന്നു ശതമാനം കട്ട് ഓഫ് മാര്‍ക്കും അഞ്ചു ശതമാനം സംവരണവു മുണ്ട്.
http://www.du.ac.in/du/ എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. രജിസ്ട്രേഷന്‍ ഫീസ് അടച്ചതിനുശേഷമാണ് അപേക്ഷ സ്വീകരിക്കപ്പെടുക. 10, 12 ക്ളാസുകളിലെ മാര്‍ക്ക് ലിസ്റ്റുകളും സംവരണ വിഭാഗത്തിന്‍റെ സര്‍ട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യണം. അപ്ലോഡ് ചെയ്യുന്ന ഫയലുകള്‍ 200 കെ.ബിയില്‍ കൂടുതലാകാന്‍ പാടില്ല. അപേക്ഷകന്‍റെ ഫോട്ടോയും സ്കാന്‍ ചെയ്ത ഒപ്പും 50 കെ.ബിയില്‍ കൂടുതലാകരുത്.
ജൂണ്‍ 19 ആണ് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി.
ജൂണ്‍ 27 ന് ആദ്യ ലിസ്റ്റും ജൂലൈ ഒന്നിന് രണ്ടും ജൂലൈ 7 ന് മൂന്നാമത്തേയും കട്ട് ഓഫ് ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കും. ജൂലൈ 12, ജൂലൈ 16 തിയതികളില്‍ അവസാന ലിസ്റ്റുകളും പ്രസിദ്ധീകരിക്കും.

Share: