ഗ്രാമീണ ബാങ്കുകളിൽ 14,192 ഒഴിവുകൾ
വിവിധ തസ്തികകളിൽ ഗ്രാമീണ ബാങ്കുകളിൽ ഉണ്ടാകുന്ന 14,192 ഒഴിവുകളിലേക്ക് ഐ .ബി.പി.എസ് (ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ബാങ്കിങ് പേഴ്സനൽ സെലക്ഷൻ) നടത്തുന്ന പൊതുപ്രവേശന പരീക്ഷക്ക് ജൂലൈ 12 മുതൽ ഓൺലൈനായി അപേക്ഷിക്കാം. 2017 സെപ്റ്റംബറിലോ നവംബറിലോ ആയിരിക്കും പരീക്ഷ. ഡിസംബറിലായിരിക്കും ഇൻറർവ്യൂ. പ്രാദേശിക ഗ്രാമീണ ബാങ്കുകളിലേക്കായിരിക്കും നിയമനം.
ഗ്രൂപ് ‘എ’ ഒാഫിസർ (സ്കെയിൽ-I, II & III), ഗ്രൂപ് ‘ബി’ ഒാഫിസ് അസിസ്റ്റൻറ് (മൾട്ടിപർപസ്) എന്ന തസ്തികയിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തസ്തികയും ഒഴിവുകളും :
1. ഒാഫിസ് അസിസ്റ്റൻറ് (മൾട്ടിപർപസ്)-7374
2. ഒാഫിസേഴ്സ് സ്കെയിൽ-I- 4865
3. ഒാഫിസേഴ്സ് സ്കെയിൽ-II (അഗ്രികൾചറൽ ഒാഫിസർ)-169
4. ഒാഫിസേഴ്സ് സ്കെയിൽ-II (മാർക്കറ്റിങ് ഒാഫിസർ)-33
5. ഒാഫിസേഴ്സ് സ്കെയിൽ-II (ട്രഷറി മാനേജർ)-11
6. ഒാഫിസേഴ്സ് സ്കെയിൽ-II (ലോ ഒാഫിസർ)- 21
7. ഒാഫിസേഴ്സ് സ്കെയിൽ-II (ചാർേട്ടഡ് അക്കൗണ്ടൻറ്)-34
8. ഒാഫിസേഴ്സ് സ്കെയിൽ-II (ഇൻഫർമേഷൻ ടെക്നോളജി ഒാഫിസർ)-83
9. ഒാഫിസേഴ്സ് സ്കെയിൽ-II (ജനറൽ ബാങ്കിങ് ഒാഫിസർ)-1395
10. ഒാഫിസേഴ്സ് സ്കെയിൽ-III- 207
പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത :
ഒാരോ തസ്തികക്കും പ്രത്യേകമായി നിശ്ചയിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ്: ഒാൺലൈൻ പരീക്ഷയുടെയും ഇൻറർവ്യൂവിെൻറയും (പ്രിലിമിനറി & മെയിൻ) അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുക്കുക.
അപേക്ഷഫീസ്: എസ്.എസി/എസ്.ടി/പി.ഡബ്ല്യൂ.ഡി വിഭാഗങ്ങൾക്ക് 100 രൂപയും ജനറൽ വിഭാഗങ്ങൾക്ക് 600 രൂപയുമാണ് ഫീസ്.
ഡെബിറ്റ് കാർഡ്, ക്രഡിറ്റ് കാർഡ്, ഇൻറർനെറ്റ് ബാങ്കിങ്, മൊബൈൽ വാലറ്റ് എന്നിവ മുഖേന ഫീസടക്കാം.
വിശദവിവരങ്ങൾ www.ibps.in എന്ന വെബ്സൈറ്റിൽ .
അവസാന തീയതി: 01/ 08 -2017