ഗ്യാസ് പ്ലാൻറ് ഓപ്പറേറ്റര്‍ നിയമനം

Share:

എറണാകുളം : തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആയൂര്‍വ്വേദ ആശുപത്രിയിലുള്ള ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒഴിവുള്ള ബയോ ഗ്യാസ് പ്ലാൻറ് ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്കലിക നിയമനം നടത്തുന്നു.

യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം,
പ്രായം: അമ്പത് വയസില്‍ താഴെ ആയിരിക്കണം.

പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം അഭികാമ്യം. 2024 ജനുവരി ഒന്നിന് 50 വയസ് പൂര്‍ത്തിയായവര്‍ അപേക്ഷിക്കേണ്ടതില്ല.

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഏപ്രില്‍ 10-ന് ഉച്ചക്ക് രണ്ടിന് തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആയൂര്‍വേദ കോളേജ് ആശുപത്രി കാര്യാലയത്തില്‍ നേരിട്ട് ഹാജരാകണം.

ഫോണ്‍:0484 2777489, 04842776043

Share: