ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം

Share:

ആലപ്പുഴ : ചെങ്ങന്നൂര്‍ ഗവ. വനിത ഐടിഐയില്‍ സര്‍വ്വേയര്‍ ട്രേഡില്‍ നിലവിലുള്ള ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് താല്‍ക്കാലിക നിയമനത്തിന് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു.

യോഗ്യത സര്‍വ്വേ/സിവില്‍ എഞ്ചിനീയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സര്‍വ്വേ/സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സര്‍വ്വേയര്‍ ട്രേഡില്‍ എന്‍ടിസി/എന്‍എസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും.

യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും ശരിപ്പകര്‍പ്പും സഹിതം ജനുവരി 14 ന് രാവിലെ പത്തു മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകുക.

ഫോണ്‍: 0479-2457496.

Share: