കേരള ഹൈക്കോടതിയില്‍ പേഴ്സണല്‍ അസിസ്റ്റന്റ്: 35 ഒഴിവുകൾ
കേരള ഹൈക്കോടതിയില്‍ ജഡ്ജുമാരുടെ പേഴ്സണല്‍ അസിസ്റ്റന്റ് (ഗ്രേഡ്-രണ്ട്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. മറ്റുരീതിയിലുള്ള അപേക്ഷ സ്വീകരിക്കുന്നതല്ല.
റിക്രൂട്ട്മെന്റ് നമ്പര്‍: 5/2017
തസ്തിക: പേഴ്സണല്‍ അസിസ്റ്റന്റ് ടു ജഡ്ജ്(ഗ്രേഡ്-രണ്ട്)
സ്കെയില്‍: 27,800-59,400.
ഒഴിവുകളുടെ എണ്ണം: 35.
പ്രായപരിധി: 02-01-1981നും 01-01-1999നും ഇടയില്‍ ജനിച്ചവര്‍ (രണ്ടു ദിവസവും ഉള്‍പ്പെടെ)
എസ്സി/എസ്ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 02-01-1976നും 01-01-1999നും ഇടയില്‍ ജനിച്ചവര്‍ (രണ്ടു ദിവസവും ഉള്‍പ്പെടെ)
മറ്റുപിന്നോക്ക വിഭാഗങ്ങള്‍ 02-01-1978 നും 01-01-1999നും ഇടയില്‍ ജനിച്ചവര്‍ (രണ്ടു ദിവസവും ഉള്‍പ്പെടെ).
അമ്പത് വയസ്സ് തികയാത്ത വിരമിച്ച് അഞ്ചുവര്‍ഷമായ വിമുക്തഭടന്മാര്, ജനറല്‍ റിസര്‍വ് എന്‍ജിനിയര്‍ ഫോഴ്സില്‍നിന്ന് വിരമിച്ചവര്‍, വികലാംഗരായ ടെറിട്ടോറിയല്‍ ആര്‍മി അംഗങ്ങള്‍ എന്നിവര്‍ക്ക് അവരുടെ സേനയിലുള്ള സര്‍വീസ് വയസ്സിളവിന് പരിഗണിക്കും.
വിദ്യാഭ്യാസ യോഗ്യത:
1. കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാല അംഗീകരിക്കുന്ന ബിരുദം
2. കെജിടിഇ(ഹയര്‍) ഇന്‍ ടൈപ്പ്റൈറ്റിങ്(ഇംഗ്ളീഷ്), കെജിടിഇ(ഹയര്‍) ഇന്‍ ഷോര്‍ട്ട്ഹാന്‍ഡ്, തത്തുല്യയോഗ്യത.
3. സര്‍ട്ടിഫിക്കറ്റ് ഇന്‍ കംപ്യൂട്ടര്‍ വേര്‍ഡ് പ്രോസസിങ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത അഭികാമ്യം.
www.hckrecruitment.nic.in ലൂടെയാണ് പേക്ഷിക്കേണ്ടത്.
അവസാന തിയതി: സെപ്. 22