കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോയില്‍ അസി.ഇന്‍റലിജന്‍സ് ഓഫീസര്‍
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്‍റെലിജന്‍സ് ബ്യൂറോയിലെ 1430 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
130 എണ്ണം വിമുക്ത ഭടന്മാര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്.
തസ്തിക: അസിസ്റ്റന്‍റ് സെന്‍ട്രൽ ഇന്‍റലിജന്‍സ് ഓഫീസര്‍ ഗ്രേഡ് II/എക്സിക്യുട്ടീവ്.
ജനറല്‍-951, ഒ.ബി.സി-184, എസ്.സി-56, വിമുക്തഭട൪-130(ജനറല്‍-95, ഒ.ബി.സി-19, എസ്.സി-11, എസ്.ടി-5) അംഗ പരിമിതര്‍ അപേക്ഷിക്കേണ്ടതില്ല.
യോഗ്യത: ബിരുദം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം.
പ്രായം: 18 നും 27 നും മദ്ധ്യേ.
അപേക്ഷിക്കേണ്ട വിധം: www.mha.nic.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബര്‍ 2