സ്‌കൗട്ട് മാസ്റ്റര്‍ ഒഴിവ്

Share:

കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്‌കൗട്ട് മാസ്റ്റര്‍/ഗൈഡ് ക്യാപ്റ്റന്റെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എസ്.സി-10, എസ്.റ്റി-10, ഒബിസി-10, ജനറല്‍-10, ഫീമെയില്‍-10 വീതം സംവരണ ഒഴിവുകളാണുള്ളത്.
ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ അപേക്ഷിക്കേണ്ടതില്ല.
ഏതെങ്കിലും വിഷയത്തില്‍ ലഭിച്ചിട്ടുള്ള ബിരുദവും എന്‍.സി.സി/ സ്‌കൗട്ട്/ഗൈഡ് എന്നിവയിലേതിലെങ്കിലും ലഭിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. പ്രായം 2018 ജനുവരി ഒമ്പതിന് 18നും 35നും മധേ്യ. എസ്.സി, എസ്.റ്റി, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

തിരുവല്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ പരിധിയില്‍ വരുന്ന യോഗ്യരായ ഉദേ്യാഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും രജിസ്‌ട്രേഷന്‍ കാര്‍ഡും സഹിതം ഈ മാസം 14ന് മുമ്പ് തിരുവല്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം. ഒബിസി വിഭാഗത്തില്‍പ്പെടുന്ന ഉദേ്യാഗാര്‍ഥികള്‍ ബാധകമായ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റുകൂടി ഹാജരാക്കണം. ഫോണ്‍: 0469 2600843.

Share: