കെയർ ടേക്കർ

തിരുവനന്തപുരം: കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിൻറെ സഹായത്തോടെ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ഇൻറെഗ്രേറ്റഡ് ചൈൽഡ് കെയർ സെൻറെറിൽ ഒഴിവുള്ള കെയർ ടേക്കർ തസ്തികയിലേക്ക് സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക് ഇൻ ഇൻറെർവ്യു നടത്തും. പ്ലസ്ടു/ പ്രിഡിഗ്രിയാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-40 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും. പ്രതിമാസം 12,000 രൂപയാണ് വേതനം.
നിർദ്ദിഷ്ഠ യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജൂൺ 30 രാവിലെ 11ന് തിരുവനന്തപുരം, ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ പൂജപ്പുര (എസ്.ബി.ഐ ഹെഡ് ഓഫീസിന് എതിർവശം) വച്ച് നടക്കുന്ന ഇൻറെർവ്യുവിന് ഹാജരാകണം.
കൂടുതൽവിവരങ്ങൾക്ക് : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി. ഒ, തിരുവനന്തപുരം. ഫോൺ: 0471– 2348666, www.keralasamakhya.org.





