716 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Share:

വിവിധ വകുപ്പുകളിലായി 716 ഒഴിവുകളിലേക്ക് ആൻഡമാൻ നിക്കോബാർ അഡ്മിനിസ്ട്രേഷൻ അപേക്ഷ ക്ഷണിച്ചു. ലോവർ ഗ്രേഡ് ക്ലർക്ക് (LGC), സ്റ്റെനോഗ്രാഫർ, ഫോറസ്റ്റർ, ടാലി ക്ലർക്ക്, ഐടി അനലിസ്റ്റ്, മറൈൻ റേഡിയോ ഓപ്പറേറ്റർ തുടങ്ങി 38 തസ്തികകളിലാണ് അവസരം.

പത്താം ക്ലാസ് മുതൽ ബിരുദം വരെ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

തസ്തിക – ഒഴിവുകൾ:

ലോവർ ഗ്രേഡ് ക്ലർക്ക് (LGC) – 426

ഫോറസ്റ്റർ – 36

സ്റ്റെനോഗ്രാഫർ (OG) – 33

വില്ലേജ് ലെവൽ വർക്കർ – 28

മാസ്റ്റർ 1st ക്ലാസ് – 26

ടാലി ക്ലർക്ക് (പോർട്ട് മാനേജ്മെൻറ് ബോർഡ്) – 23

അഗ്രികൾച്ചർ ഫീൽഡ് അസിസ്റ്റൻറ് – 13

മാസ്റ്റർ 2nd ക്ലാസ് – 13

ചീഫ് എൻജിൻ ഡ്രൈവർ (Sea Going) – 11

ലബോറട്ടറി അസിസ്റ്റൻറ് (വിദ്യാഭ്യാസ വകുപ്പ്) – 9

ലോവർ ഗ്രേഡ് ക്ലർക്ക് (മുനിസിപ്പൽ കൗൺസിൽ) – 9

പട്‍വാരി – 8

ഡിപ്പോ ക്ലർക്ക് – 8

ടാലി ക്ലർക്ക് (ഷിപ്പിംഗ് സർവീസ്) – 7

ഐടി അനലിസ്റ്റ് – 7

ലബോറട്ടറി അസിസ്റ്റൻറ് (മൃഗസംരക്ഷണ വകുപ്പ്) – 6

മറൈൻ റേഡിയോ ഓപ്പറേറ്റർ – 6

ലോവർ ഡിവിഷൻ ക്ലർക്ക് – 5

ഗ്രാമസേവിക – 4

സോയിൽ കൺസർവേഷൻ ഫീൽഡ് അസിസ്റ്റൻറ് – 4
സ്റ്റെനോഗ്രാഫർ – 2

ഗോഡൗൺ കീപ്പർ – 2

സബ് ഇൻസ്പെക്ടർ ഓഫ് ഫിഷറീസ് – 2

സെയിൽസ് അസിസ്റ്റൻറ് – 2

മറ്റ് വിവിധ തസ്തികകൾ – 3 വരെ ഒഴിവുകൾ

ആകെ ഒഴിവുകൾ: 716

വിദ്യാഭ്യാസ യോഗ്യത:
10-ാം ക്ലാസ് / പ്ലസ് ടു / ബിരുദം / പ്രൊഫഷണൽ യോഗ്യത

ശമ്പളം: 19,900 മുതൽ 1,12,400 രൂപ വരെ . കേന്ദ്ര സർക്കാർ ആനുകൂല്യങ്ങളും ലഭിക്കും.

തെരഞ്ഞെടുപ്പ് പ്രക്രിയ

കംപ്യുട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷ (CBT)

സ്കിൽ ടെസ്റ്റ് / ടൈപ്പിംഗ് ടെസ്റ്റ് (സ്റ്റെനോഗ്രാഫർ, ക്ലർക്ക്, ടൈപ്പിസ്റ്റ് തുടങ്ങിയ തസ്തികകൾക്ക്)

രേഖാ പരിശോധന (Document Verification)

മെഡിക്കൽ പരിശോധന (തസ്തിക അനുസരിച്ച്)

കൂടുതൽ അറിയാൻ : https://erecruitment.andamannicobar.gov.in

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : ജൂലൈ 5

Share: