കമ്പ്യൂട്ടർ അപ്ലിക്കേഷൻ കോഴ്സ് : അപേക്ഷ ക്ഷണിച്ചു

തൃശൂർ : കൊടുങ്ങല്ലൂർ കെ. കെ. ടി. എം ഗവൺമെൻറ് കോളേജിൽ നവംബർ 29ന് ആരംഭിക്കുന്ന ആറുമാസം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിദ്യാഭ്യാസ യോഗ്യത: എസ്എസ്എൽസി
ഫീസ്: 7000 രൂപ.
താത്പര്യമുള്ളവർ എസ്.എസ്.എൽ.സി, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം അഡ്മിഷൻ ഫീസായ 2000 രൂപയുമായി കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി: നവംബർ 25.






