കണ്ണൂര്‍ ആയൂര്‍വേദ കോളേജില്‍ റിസര്‍ച്ച് അസിസ്റ്റന്റ്

Share:

കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജിലെ ശാലാക്യതന്ത്ര, പ്രസുതിതന്ത്ര, പഞ്ചകര്‍മ്മ വകുപ്പുകളുടെ കീഴില്‍ റിസര്‍ച്ച് പ്രൊജക്റ്റുകള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി താല്‍കാലികാടിസ്ഥാനത്തില്‍ റിസര്‍ച്ച് അസിസ്റ്റന്റുമാരെ നിയമിക്കുന്നു.

കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ 17 ന് രാവിലെ 11 ന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടക്കും. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ അംഗീകരിച്ച അനുബന്ധ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരേയും പരിഗണിക്കും. ഗവേഷണപരിചയവും ഗവേഷണാഭിരുചിയും ഉള്ളവര്‍, ഗവേഷണ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍, ഗവേഷണവുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, ഗവേഷണ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും ശരിപ്പകര്‍പ്പുകളും, ബയോഡാറ്റയും സഹിതം ഇന്റര്‍വ്യൂവിന് എത്തണം. റിസര്‍ച്ച് അസിസ്റ്റന്റുമാരായി നിയമിക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 25,000 രൂപ വേതനം ലഭിക്കും

Share: