ഐ.ഒ.സി.എല്ലില്‍ 46 അപ്രന്‍റീസ് ഒഴിവുകൾ

611
0
Share:

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ ട്രേഡ് ആന്‍ഡ് ടെക്നീഷ്യന്‍ അപ്രന്‍റീസായി 46 ഒഴിവുണ്ട്.
അറ്റന്‍ഡന്‍റ് ഓപറേറ്റര്‍ (കെമിക്കല്‍ പ്ളാന്‍റ് -14), ട്രേഡ് അപ്രന്‍റീസ് (ഫിറ്റര്‍ -14), ട്രേഡ് അപ്രന്‍റീസ് (ബോയ്ലര്‍ -3), ടെക്നീഷ്യന്‍ അപ്രന്‍റീസ് -കെമിക്കല്‍ (14), മെക്കാനിക്കല്‍ (4), ഇലക്ട്രിക്കല്‍ (5), ഇന്‍സ്ട്രുമെന്‍േറഷന്‍ (2) എന്നിങ്ങനെയാണ് ഒഴിവുകള്‍. പ്രായം 18നും 24നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത: അറ്റന്‍ഡന്‍റ് ഓപറേറ്റര്‍ (കെമിക്കല്‍ പ്ളാന്‍റ് -ബി.എസ്സി ഫിസിക്സ്, മാത്സ്, കെമിസ്ട്രി/ ഇന്‍ഡസ്ട്രില്‍ കെമിസ്ട്രി. ട്രേഡ് അപ്രന്‍റീസ് -ഫിറ്റര്‍- മെട്രിക്കുലേഷന്‍ രണ്ടു വര്‍ഷത്തെ ഐ.ടി.ഐ ഫിറ്റര്‍ കോഴ്സ്.
ട്രേഡ് അപ്രന്‍റീസ് -ബോയ്ലര്‍-ബി.എസ്സി ഫിസിക്സ്, മാത്സ്, കെമിസ്ട്രി/ ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി.
ടെക്നീഷ്യന്‍ അപ്രന്‍റീസ് കെമിക്കല്‍- കെമിക്കല്‍ എന്‍ജിനീയറിങ്/ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് എന്‍ജിനീയറിങ് മൂന്നു വര്‍ഷത്തെ ഡിപ്ളോമ.
ടെക്നീഷ്യന്‍ അപ്രന്‍റീസ് മെക്കാനിക്കല്‍- മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ മൂന്നു വര്‍ഷത്തെ ഡിപ്ളോമ.
ടെക്നീഷ്യന്‍ അപ്രന്‍റീസ് ഇലക്ട്രിക്കല്‍- ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് മൂന്നു വര്‍ഷത്തെ ഡിപ്ളോമ.
ടെക്നീഷ്യന്‍ അപ്രന്‍റീസ് ഇന്‍സ്ട്രുമെന്‍േറഷന്‍- ഇന്‍സ്ട്രുമെന്‍േറഷന്‍ എന്‍ജിനീയറിങ്ങില്‍ മൂന്നു വര്‍ഷത്തെ ഡിപ്ളോമ.
www.iocrefrecruit.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിച്ചശേഷം അപേക്ഷയുടെ പകര്‍പ്പ് Chief Human Resource Manager, Barauni Refinery, Indian Oil Corporation Ltd., PO: Barauni Oil Refinery, Dist: Begusarai 851114 എന്ന വിലാസത്തില്‍ അയക്കണം.
ഓണ്‍ലൈന്‍ അപേക്ഷയുടെ അവസാന തീയതി ഒക്ടോബര്‍ 15.
പകര്‍പ്പ് ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 31.

Share: