വെൽഡർ ട്രേഡിൽ ഇൻസ്ട്രക്ടർ

Share:

തിരുവനന്തപുരം: ചാക്ക ഐ.ടി.ഐയിൽ വെൽഡർ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിൽ ഈഴവ കാറ്റഗറിയിൽ (പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ചു) താത്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ നവംബർ 9 ന് രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിൻസിപ്പാൾ മുമ്പാകെ ഇൻറ്ർവ്യൂവിന് എത്തണം.

എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടാവണം. അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും വേണം.

ബന്ധപ്പെട്ട ട്രേഡിൽ എൻജിനീയറിങ് ഡിപ്ലോമ/ഡിഗ്രി യുള്ളവർക്കും അവസരമുണ്ട്.

Share: