ഐഐഎം–ക്യാറ്റ്, കെവിപിവൈ, ജാം, ഗേറ്റ്- ഇപ്പോൾ അപേക്ഷിക്കാം

565
0
Share:

അടുത്ത അധ്യയനവര്‍ഷത്തെ ഐഐഎം പ്രവേശനത്തിനുവേണ്ടിയുള്ള പൊതുപ്രവേശനപരീക്ഷ (ക്യാറ്റ് 2016)യ്ക്ക് സെപ്തംബര്‍ 22വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വെബ്സൈറ്റ് www.iimcat.ac.in 2016 ഡിസംബര്‍ നാലിന് രാജ്യത്തെ 135 കേന്ദ്രങ്ങളിലായി പ്രവേശനപരീക്ഷ നടത്തും.

കേരളത്തിലെ നാല് സര്‍ക്കാര്‍ ലോ കോളേജുകളിലെയും സംസ്ഥാന സര്‍ക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2016–17 അധ്യയനവര്‍ഷത്തെ ത്രിവത്സര എല്‍എല്‍ബി കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ 23വരെ സമര്‍പ്പിക്കാം.

ഗവേഷണ തല്‍പരരായ സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി കേന്ദ്ര ശാസ്ത്ര സാങ്കേതികശാസ്ത്ര വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്ന ‘കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജനാ’ സ്കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് www.kvpy.iisc.ernet.in വെബ്സൈറ്റിലൂടെ ആഗസ്ത് 30വരെ അപേക്ഷിക്കാം.
ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനിയറി(GATE 2017) ങ്ങിന് അപേക്ഷിക്കുന്നതിനുള്ള വിജ്ഞാപനം ആഗസ്ത് അവസാനം പ്രസിദ്ധീകരിക്കും. സെപ്തംബര്‍ ഒന്നുമുതല്‍ ഒക്ടോബര്‍ നാലുവരെ അപേക്ഷിക്കാം. www.iitk.ac.in/gate

ഐഐടികളില്‍ എംഎസ്സി കോഴ്സുകള്‍ക്കും, ബംഗളുരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്സിനുമുള്ള പ്രവേശന പരീക്ഷയായ, ജോയിന്റ് അഡ്മിഷന്‍ ടെസ്റ്റി (ജാം 2017)ന് സെപ്തംബര്‍ ഒന്നുമുതല്‍ അപേക്ഷിക്കാം. http://jam.iitd.ac.in

ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ ആറാംക്ളാസ് പ്രവേശനത്തിന് 2017 ജനുവരി എട്ടിനു നടക്കുന്ന പ്രവേശന പരീക്ഷയ്ക്ക് സെപ്തംബര്‍ 16വരെ അപേക്ഷിക്കാം. വിജ്ഞാപനം വന്നശേഷം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്/നവോദയ വിദ്യാലയ ഓഫീസ് എന്നിവിടങ്ങളില്‍ അംപേക്ഷാഫോറം സൌജന്യമായി ലഭിക്കും. www.nvshq.org

ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി കോളേജിലേക്ക് 2017 ജൂലൈയില്‍ നടക്കുന്ന പ്രവേശനത്തിനുള്ള പരീക്ഷയ്ക്കുള്ള അപേക്ഷ സെപ്തംബര്‍ 30വരെ സ്വീകരിക്കും. www.keralapareekshabhavan.in)

Share: