ഗണിതശാസ്ത്ര ഒളിമ്പ്യാഡ് ഒക്ടോബര്‍ 9ന്

410
0
Share:

അന്താരാഷ്ട്ര ഗണിതശാസ്ത്ര ഒളിമ്പ്യാഡിന്റെ ഭാഗമായ മേഖലാ ഗണിതശാസ്ത്ര ഒളിമ്പ്യാഡ് ഒക്ടോബര്‍ ഒമ്പതിന് നടത്തും. നാഷണല്‍ ബോഡ് ഫോര്‍ ഹയര്‍ മാത്തമാറ്റിക്സ്, അണുശക്തി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് രാജ്യത്ത് ഈ ഒളിമ്പ്യാഡ് നടത്തുന്നത്. മേഖലാ ഒളിമ്പ്യാഡ് കുസാറ്റിന്റെ ആഭിമുഖ്യത്തിലും നടത്തും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ചങ്ങനാശേരി, കൊട്ടാരക്കര, എറണാകുളം, കോതമംഗലം, ഇരിങ്ങാലക്കുട, കൊടകര, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് എന്നീ കേന്ദ്രങ്ങളിലാണ് മേഖലാ ഒളിമ്പ്യാഡ് നടക്കുക. ഇതില്‍ വിജയിക്കുന്നവര്‍ക്ക് 2017 ജനുവരി 15ന് ദേശീയ ഒളിമ്പ്യാഡിലും അതില്‍ വിജയിക്കുന്ന 30 പേര്‍ക്ക് അന്താരാഷ്ട്ര ഗണിതശാസ്ത്ര ഒളിമ്പ്യാഡില്‍ പങ്കെടുക്കാന്‍ പരിശീലനവും നല്‍കും.

പത്ത്, പ്ളസ്വണ്‍ ക്ളാസുകളില്‍ പഠിക്കുന്നവര്‍ക്കാണ് ഒളിമ്പ്യാഡില്‍ പങ്കെടുക്കാന്‍ അര്‍ഹത. ആദ്യഘട്ടമായ മേഖലാ ഒളിമ്പ്യാഡില്‍ പങ്കെടുക്കാന്‍ പ്രത്യേക അപേക്ഷാഫോറമില്ല. അംഗീകൃത സ്കൂളുകളുടെ പ്രധാന അധ്യാപകര്‍ക്ക് വിദ്യാര്‍ഥികളുടെ പേരും വിലാസവും ഫോണ്‍ നമ്പറും ഇമെയിലും രജിസ്ട്രേഷന്‍ ഫീസായ 75 രൂപയുടെ ഡിഡിയും സഹിതം സെപ്തംബര്‍ അഞ്ചിനകം റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍ക്ക് നല്‍കണം.

വിലാസം: ഡോ. എ വിജയകുമാര്‍, റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍, ഐഎന്‍എംഒ, മാത്തമാറ്റിക്സ് വകുപ്പ്, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കൊച്ചി–682 022. ഫോണ്‍ 0484 2862462, 9447608851. വെബ്സൈറ്റ് www.hbcse.tifr.res.in/olympiads

Share: