എ​യ​ർ​ഫോ​ഴ്​​സ്​ കോ​മ​ൺ അ​ഡ്​​മി​ഷ​ൻ ടെ​സ്​​റ്റി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

Share:

എ​യ​ർ​ഫോ​ഴ്​​സ്​ കോ​മ​ൺ അ​ഡ്​​മി​ഷ​ൻ ടെ​സ്​​റ്റി​ന്​ (അ​ഫ്​​കാ​റ്റ്) യോഗ്യതയുള്ളവരിൽ നിന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വ്യോ​മ​സേ​ന​യി​ൽ ഫ്ലൈ​യി​ങ്, ഗ്രൗ​ണ്ട്​ ഡ്യൂ​ട്ടി (ടെ​ക്​​നി​ക്ക​ൽ), ഗ്രൗ​ണ്ട്​ ഡ്യൂ​ട്ടി (നോ​ൺ ടെ​ക്​​നി​ക്ക​ൽ) ബ്രാ​ഞ്ചു​ക​ളി​ൽ ക​മീ​ഷ​ൻ​ഡ്​ ഒാ​ഫി​സ​ർ​മാ​രാ​കു​ന്ന​തി​ന്​ വേണ്ടിയുള്ള പ്ര​വേ​ശ​ന​ത്തി​ന്​ ന​ട​ത്തു​ന്നകോ​ഴ്​​സി​ലേ​ക്ക്‌ ഇതിൽ വിജയിക്കുന്നവർക്ക് പ്രവേശനം ലഭിക്കും.

താ​ഴെ പ​റ​യു​ന്ന ബ്രാ​ഞ്ചു​ക​ളി​ലാ​ണ്​ നി​യ​മ​നം:
1. ഫ്ലൈ​യി​ങ്: 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ മൂ​ന്നു​വ​ർ​ഷ ബി​രു​ദ​മാ​ണ്​ യോ​ഗ്യ​ത. അ​ല്ലെ​ങ്കി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി.​ഇ/​ബി.​ടെ​ക്. പ്ല​സ്​ ടു ​ത​ല​ത്തി​ൽ മാ​ത്​​സും ഫി​സി​ക്​​സും പ​ഠി​ച്ചി​രി​ക്ക​ണം. അ​സോ​സി​യേ​റ്റ്​ മെം​ബ​ർ​ഷി​പ്​ ഒാ​ഫ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ എ​ൻ​ജി​നീ​യേ​ഴ്​​സ്​ (ഇ​ന്ത്യ) അ​ല്ലെ​ങ്കി​ൽ ഏ​റോ​നോ​ട്ടി​ക്ക​ൽ സൊ​സൈ​റ്റി ഒാ​ഫ്​ ഇ​ന്ത്യ​യു​ടെ സെ​ക്​​ഷ​ൻ എ ​ആ​ൻ​ഡ്​ ബി ​പ​രീ​ക്ഷ വി​ജ​യി​ക്ക​ണം.
2. ഗ്രൗ​ണ്ട്​ ഡ്യൂ​ട്ടി (ടെ​ക്​​നി​ക്ക​ൽ)
i) ഏ​റോ​നോ​ട്ടി​ക്ക​ൽ എ​ൻ​ജി​നീ​യ​ർ (ഇ​ല​ക്​​ട്രോ​ണി​ക്​​സ്): എ​ൻ​ജി​നീ​യ​റി​ങ്​/​ടെ​ക്​​നോ​ള​ജി​യി​ൽ നാ​ലു​വ​ർ​ഷ ബി​രു​ദം അ​ല്ലെ​ങ്കി​ൽ ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം. (പ്ല​സ്​ ടു​വി​ന്​ മാ​ത്​​സി​നും ഫി​സി​ക്​​സി​നും 60 ശ​ത​മാ​നം മാ​ർ​ക്ക്​​ വേ​ണം) അ​ല്ലെ​ങ്കി​ൽ അ​സോ​സി​യേ​റ്റ്​ മെം​ബ​ർ​ഷി​പ്​ ഒാ​ഫ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ എ​ൻ​ജി​നീ​യേ​ഴ്​​സ്​ (ഇ​ന്ത്യ) അ​ല്ലെ​ങ്കി​ൽ ഏ​റോ​നോ​ട്ടി​ക്ക​ൽ സൊ​സൈ​റ്റി ഒാ​ഫ്​ ഇ​ന്ത്യ​യു​ടെ സെ​ക്​​ഷ​ൻ എ ​ആ​ൻ​ഡ്​ ബി ​പ​രീ​ക്ഷ അ​ല്ലെ​ങ്കി​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ എ​ൻ​ജി​നീ​യേ​ഴ്​​സി​​െൻറ ഗ്രാ​േ​ജ്വ​റ്റ്​ മെം​ബ​ർ​ഷി​പ്​ എ​ക്​​സാ​മി​നേ​ഷ​ൻ വി​ജ​യി​ക്ക​ണം.
ii) ഏ​റോ​നോ​ട്ടി​ക്ക​ൽ എ​ൻ​ജി​നീ​യ​ർ (മെ​ക്കാ​നി​ക്ക​ൽ): എ​ൻ​ജി​നീ​യ​റി​ങ്​/​ടെ​ക്​​നോ​ള​ജി​യി​ൽ നാ​ലു​വ​ർ​ഷ ബി​രു​ദം അ​ല്ലെ​ങ്കി​ൽ ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം. (പ്ല​സ്​ ടു​വി​ന്​ മാ​ത്​​സി​നും ഫി​സി​ക്​​സി​നും 60 ശ​ത​മാ​നം മാ​ർ​ക്ക്​​ വേ​ണം) അ​ല്ലെ​ങ്കി​ൽ അ​സോ​സി​യേ​റ്റ്​ മെം​ബ​ർ​ഷി​പ്​ ഒാ​ഫ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ എ​ൻ​ജി​നീ​യേ​ഴ്​​സ്​ (ഇ​ന്ത്യ) അ​ല്ലെ​ങ്കി​ൽ ഏ​റോ​നോ​ട്ടി​ക്ക​ൽ സൊ​സൈ​റ്റി ഒാ​ഫ്​ ഇ​ന്ത്യ​യു​ടെ സെ​ക്​​ഷ​ൻ എ ​ആ​ൻ​ഡ്​ ബി ​പ​രീ​ക്ഷ വി​ജ​യി​ച്ചി​രി​ക്ക​ണം.
3. ഗ്രൗ​ണ്ട്​ ഡ്യൂ​ട്ടി (നോ​ൺ ടെ​ക്​​നി​ക്ക​ൽ)
i) അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ: 60 ശ​ത​മാ​നം മാ​​ർ​ക്കോ​ടെ കു​റ​ഞ്ഞ​ത്​ മൂ​ന്നു​ വ​ർ​ഷ​ത്തെ ബി​രു​ദം. അ​ല്ലെ​ങ്കി​ൽ അ​സോ​സി​യേ​റ്റ്​ മെം​ബ​ർ​ഷി​പ്​ ഒാ​ഫ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ എ​ൻ​ജി​നീ​യേ​ഴ്​​സ്​ (ഇ​ന്ത്യ) അ​ല്ലെ​ങ്കി​ൽ ഏ​റോ​നോ​ട്ടി​ക്ക​ൽ സൊ​സൈ​റ്റി ഒാ​ഫ്​ ഇ​ന്ത്യ​യു​ടെ സെ​ക്​​ഷ​ൻ എ ​ആ​ൻ​ഡ്​ ബി ​പ​രീ​ക്ഷ വി​ജ​യി​ച്ചി​രി​ക്ക​ണം.
ii) ലോ​ജി​സ്​​റ്റി​ക്​​സ്​: 60 ശ​ത​മാ​നം മാ​​ർ​ക്കോ​ടെ കു​റ​ഞ്ഞ​ത്​ മൂ​ന്നു​വ​ർ​ഷ​ത്തെ ബി​രു​ദം. അ​ല്ലെ​ങ്കി​ൽ അ​സോ​സി​യേ​റ്റ്​ മെം​ബ​ർ​ഷി​പ്​ ഒാ​ഫ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ എ​ൻ​ജി​നീ​യേ​ഴ്​​സ്​ (ഇ​ന്ത്യ) അ​ല്ലെ​ങ്കി​ൽ ഏ​റോ​നോ​ട്ടി​ക്ക​ൽ സൊ​സൈ​റ്റി ഒാ​ഫ്​ ഇ​ന്ത്യ​യു​ടെ സെ​ക്​​ഷ​ൻ എ ​ആ​ൻ​ഡ്​ ബി ​പ​രീ​ക്ഷ വി​ജ​യി​ച്ചി​രി​ക്ക​ണം.
iii) അ​ക്കൗ​ണ്ട്​​സ്​: 60 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​ത്ത മാ​ർ​ക്കോ​ടെ മൂ​ന്നു​വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത ബി.​കോം ബി​രു​ദം.
iv) എ​ജു​ക്കേ​ഷ​ൻ: 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ എം.​ബി.​എ/​എം.​സി.​എ/​എം.​എ​സ്​​സി ഇം​ഗ്ലീ​ഷ്​/​ഫി​സി​ക്​​സ്​/​മാ​ത്ത​മാ​റ്റി​ക്​​സ്​/​കെ​മി​സ്​​ട്രി/​സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​/​ഇ​ൻ​റ​ർ​നാ​ഷ​ന​ൽ റി​ലേ​ഷ​ൻ​സ്​/​ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​റ്റ​ഡീ​സ്​/​ഡി​ഫ​ൻ​സ്​ സ്​​റ്റ​ഡീ​സ്​/​സൈ​ക്കോ​ള​ജി/​ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​/​െ​എ.​ടി/​മാ​നേ​ജ്​​മ​െൻറ്​/​മാ​സ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ/​ജേ​ണ​ലി​സം/​പ​ബ്ലി​ക്​ റി​ലേ​ഷ​ൻ​സ്. ബി​രു​ദ​ത്തി​ന്​ 60 ശ​ത​മാ​നം മാ​ർ​ക്ക്​ വേ​ണം.

​ൈ​ഫ്ല​യി​ങ്​ ബ്രാ​ഞ്ചി​ലേ​ക്ക്​ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ 1994 ജൂ​ലൈ ര​ണ്ടി​നും 1998 ജൂ​ലൈ ഒ​ന്നി​നും ഇ​ട​യി​ൽ ജ​നി​ച്ച​വ​രാ​ക​ണം. ഗ്രൗ​ണ്ട്​ ഡ്യൂ​ട്ടി ടെ​ക്​​നി​ക്ക​ൽ, നോ​ൺ ടെ​ക്​​നി​ക്ക​ൽ ബ്രാ​ഞ്ചു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ 1992 ജൂ​ലൈ ര​ണ്ടി​നും 1998 ജൂ​ലൈ ഒ​ന്നി​നും ഇ​ട​യി​ൽ ജ​നി​ച്ച​വ​രാ​ക​ണം.

പ​രീ​ക്ഷ: 2017 ആ​ഗ​സ്​​റ്റ്​ 27നാ​ണ്​ അ​ഫ്​​കാ​റ്റ്​ ന​ട​ത്തു​ക. ഗ്രൗ​ണ്ട്​ ഡ്യൂ​ട്ടി (ടെ​ക്​​നി​ക്ക​ൽ ബ്രാ​ഞ്ച്) വി​ഭാ​ഗ​ത്തി​ലേ​ക്ക്​ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ എ​ൻ​ജി​നീ​യ​റി​ങ്​ നോ​ള​ജ്​ ടെ​സ്​​റ്റും വി​ജ​യി​ക്ക​ണം. എ​ൻ​ജി​നീ​യ​റി​ങ്​ നോ​ള​ജ്​ ടെ​സ്​​റ്റ്​ അ​ഫ്​​കാ​റ്റി​നു​ശേ​ഷം ന​ട​ത്ത​െ​പ്പ​ടും. അ​ഫ്​​കാ​റ്റ്​ ര​ണ്ട്​ മ​ണി​ക്കൂ​റും എ​ൻ​ജി​നീ​യ​റി​ങ്​ നോ​ള​ജ്​ ടെ​സ്​​റ്റ്​ 45 മി​നി​റ്റു​മാ​ണ്. ഇൗ ​പ​രീ​ക്ഷ​ക​ളി​ൽ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന​വ​ർ ഡെ​റാ​ഡൂ​ൺ, മൈ​സൂ​രു, ഗാ​ന്ധി​ന​ഗ​ർ, വ​രാ​ണ​സി എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​യ​ർ​ഫോ​ഴ്​​സ്​ സെ​ല​ക്​​ഷ​ൻ ബോ​ർ​ഡി​ൽ ന​ട​ക്കു​ന്ന മൂ​ന്നു​ഘ​ട്ട പ​രി​ശോ​ധ​ന​ക്ക്​ ക്ഷ​ണി​ക്ക​പ്പെ​ടും. അ​ഫ്​​കാ​റ്റി​ന്​ കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം മാ​ത്ര​മാ​ണ്​ കേ​ന്ദ്രം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കു​ന്ന​തി​നും http://www.careerairforce.nic.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.. 1800 11 2448 എ​ന്ന ടോ​ൾ ഫ്രീ ​ന​മ്പ​റി​ലും 011- 26160458/ 26160459 (ഡ​യ​റ​ക്​​ട്), 011 23010231 എ​ക്​​സ്​​റ്റ​ൻ​ഷ​ൻ 7905 ഫോ​ൺ ന​മ്പ​റു​ക​ളി​ലും ബ​ന്ധ​പ്പെ​ടാം.

അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി: ജൂ​ൺ 29.

Share: