എൽ എൽ ബി – ഇപ്പോൾ അപേക്ഷിക്കാം

Share:

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് സര്‍ക്കാര്‍ ലോ കോളേജുകളിലെയും സംസ്ഥാന സര്‍ക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2017-18 അധ്യയനവര്‍ഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍ബി കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.
പ്രവേശനപരീക്ഷ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ കേന്ദ്രങ്ങളില്‍ ജൂലൈ രണ്ടിന് രാവിലെ 10 മുതല്‍ ഒന്നുവരെയാണ്.

യോഗ്യത : സംസ്ഥാന ഹയര്‍ സെക്കന്‍ഡറി പരീക്ഷയോ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാല തത്തുല്യമായി അംഗീകരിച്ചിട്ടുള്ള മറ്റേതെങ്കിലും പരീക്ഷയോ പാസായിരിക്കണം. ഈ വര്‍ഷം യോഗ്യതാ പരീക്ഷ എഴുതുന്നവര്‍ക്കും എഴുതിയവര്‍ക്കും അപേക്ഷിക്കാം.  അപേക്ഷകര്‍ അഡ്മിഷന്‍ സമയത്ത് യോഗ്യതാ പരീക്ഷ പാസായതിന്റെ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും ഹാജരാക്കണം. യോഗ്യതാ പരീക്ഷക്ക് കുറഞ്ഞത് 45 ശതമാനം മാര്‍ക്ക് വേണം. എസ്ഇബിസി വിഭാഗങ്ങള്‍ക്ക് 42 ശതമാനം മാര്‍ക്കും എസ്സി/എസ്ടിക്ക് 40 ശതമാനം മാര്‍ക്കും മതിയാകും.

പ്രായം: 2017 ഡിസംബര്‍ 31ന് 17 വയസ് പൂര്‍ത്തിയായിരിക്കണം. ഉയര്‍ന്ന പ്രായപരിധി സുപ്രീംകോടതിയുടെ വിധിക്ക് വിധേയമായിരിക്കും.

അപേക്ഷാ ഫീസ് : ജനറല്‍/ എസ്ഇബിസി വിഭാഗത്തിന് 600 രൂപയും പട്ടികജാതി/വര്‍ഗ വിഭാഗത്തിന് 300 രൂപയുമാണ് അപേക്ഷാഫീസ്.

അപേക്ഷാര്‍ഥികള്‍ പ്രവേശനപരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ജൂൺ 16ന് വൈകിട്ട് അഞ്ചുവരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാഫീസ് ഓണ്‍ലൈന്‍ പേമെന്റായോ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന ഇ-ചെലാന്‍ മുഖേനയോ അടയ്ക്കാം. ഇ-ചെലാന്‍വഴി ഫീസ് ഒടുക്കുന്നവര്‍ കേരളത്തിലെ ഏതെങ്കിലും പോസ്റ്റോഫീസിലെ ഹെഡ്/ ശാഖകളില്‍ പണമായി ഫീസ് അടക്കേണ്ടതാണ്.

Share: