എൽ.ഡി ക്ലര്ക്ക് പരീക്ഷ: ഇപ്പോഴേ പഠിച്ചു തുടങ്ങാം
കേരളത്തിൽ ഏറ്റവും അധികം പേർ എഴുതുന്ന മത്സര പരീക്ഷയാണ് പി എസ് സി , എല്.ഡി.ക്ലർക്ക് പരീക്ഷ. വിജ്ഞാപനം സംബന്ധിച്ച് പി.എസ്.സി നിർണ്ണായകമായ തീരുമാനങ്ങള് കൈക്കൊണ്ടിരുന്നുവെങ്കിലും പി.എസ്.സി മെമ്പർമാർക്കിടയില്തന്നെ വിജ്ഞാപനവുമായി ബന്ധപ്പെട്ട് അഭിപ്രായവ്യത്യാസങ്ങള് ഉണ്ടാകുകയും , പരീക്ഷാ വിജ്ഞാപനം വൈകുകകയും ചെയ്തു. ഏകദേശം 15 ലക്ഷത്തോളം പേരാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. എസ് എസ് എൽ സി കുറഞ്ഞ യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള എൽ. ഡി ക്ലർക്ക് പരീക്ഷക്ക് ബിരുദവും ബിരുദാനന്തര ബിരുദവും ഉള്ളവരാണ് കൂടുതൽ അപേക്ഷകരും. എസ് എസ് എൽ സി യുള്ളവർക്ക് എഴുതാൻ കഴിയുന്ന അവസാനത്തെ എല്.ഡി.ക്ലർക്ക് പരീക്ഷ എന്ന പ്രത്യേകതയും ഇത്തവണത്തെ പരീക്ഷക്കുണ്ട്. പരീക്ഷാ തീയതി പുറത്തുവന്നിട്ടു പഠിക്കാം എന്ന് കരുതുന്നവർക്ക് ജോലികിട്ടാനുള്ള സാധ്യത തീരെ കുറവായിരിക്കും. 15 ലക്ഷം പേർ അപേക്ഷിച്ച ഈ ജോലി പതിനായിരം പേർക്കാണ് ലഭിക്കാൻ സാധ്യത.
മത്സരിക്കുന്നവരുടെ എണ്ണം വളരെ കൂടുതൽ ആയതിനാൽ ഏറ്റവും ശ്രദ്ധയോടെ പഠിക്കുന്നവർക്ക് മാത്രമേ ജോലി ലഭിക്കാനിടയുള്ളു. അതിനാല് ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയെ കുറിച്ച് കൂടുതൽ മനസ്സിലാക്കാനും പരീക്ഷ എഴുതുന്നതിനുള്ള കഴിവ് മനസ്സിലാക്കാനും ‘കരിയർ മാഗസിൻ’ ഒരു പദ്ധതി തയ്യാറാക്കുകയാണ്. പരീക്ഷക്കായുള്ള ഏറ്റവും അധികം വിഭവങ്ങൾ ഉദ്യോഗാർഥികൾക്ക് , ഉദ്യോഗത്തിലേക്കുളള തയ്യാറെടുപ്പിന് നൽകുവാനും ഓൺലൈൻ പരീക്ഷ എഴുതി ഉദ്യോഗാർഥിയുടെ കഴിവ് പൂർണ്ണമായി വിനിയോഗിക്കാനുമുളള പദ്ധതികളളാണ് ‘കരിയർ മാഗസിൻ’ ആസൂത്രണം ചെയ്തിരിക്കുന്നത്. ഉയർന്ന റാങ്ക് ലക്ഷ്യം ലക്ഷ്യം വെക്കുന്നവരെ പരമാവധി സഹായിക്കുക എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത് .
കഴിഞ്ഞ 32 വർഷങ്ങളായി കേരളത്തിനകത്തും പുറത്തുമുള്ള ഉദ്യോഗാർത്ഥികൾക്കും വിദ്യാര്ത്ഥികള്ക്കും സഹായകമായ പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുള്ള ‘കരിയർ മാഗസിൻ ‘ ഈ ഡിജിറ്റൽ യുഗത്തിൽ ഡിജിറ്റൽ സാധ്യതകൾ പരമാവധി ഉപയോഗിച്ച് പരീക്ഷാർഥി കളോടൊപ്പം ചേരുകയാണ്. പരീക്ഷക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ഓൺലൈനിൽ പഠിക്കുവാനും പരീക്ഷ എഴുതന്നതിനുള്ള പരിശീലനം നേടാനും തെറ്റുകൾ തിരുത്താനും കേരളത്തിൽ ആദ്യമായി സൗകര്യം ഒരുക്കുന്നത് മലയാളത്തിലെ ആദ്യത്തെ തൊഴിൽ വിദ്യാഭ്യാസ പ്രസിദ്ധീകരണമായ ‘കരിയർ മാഗസിൻ ആണെന്നുള്ളത് അഭിമാനത്തോടെ പറയട്ടെ. www.careermagazine.in ഈ ഡിജിറ്റൽ യുഗത്തിൽ ഇന്ത്യക്കു മാതൃകയാകും എന്നതിൽ രണ്ടു പക്ഷമില്ല.
പുതിയ തലമുറയോടൊപ്പം നില്ക്കാൻ നിങ്ങളുടെ സഹായവും സഹകരണവും ഞങ്ങൾക്കാവശ്യമുണ്ട്. അതുകൊണ്ടു തന്നെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ info@careermagazine.in എന്ന വിലാസത്തിൽ അറിയിക്കണമെന്ന് താല്പര്യപ്പെടുന്നു.
* ചിത്രം: കരിയർ മാഗസിൻ യു എ ഇ പതിപ്പുമായി ഭരണാധികാരി ഷെയ്ഖ് ഹംദാൻ .