എസ്.റ്റി കോ ഓഡിനേറ്റര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു

Share:

എറണാകുളം: കുടുംബശ്രീ ജില്ലാമിഷനില്‍ എസ്.റ്റി കോ ഓഡിനേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ എറണാകുളം :നിയമിക്കുന്നതിന് ഡിഗ്രി യോഗ്യതയുള്ള എസ്.റ്റി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കോതമംഗലം, കൂവപ്പടി ബ്ലോക്ക് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. പ്രായം 18-45 (2024 ഡിസംബര്‍ ഒന്നിന്)

വിദ്യാഭ്യാസ യോഗ്യത- ഏതെങ്കിലും വിഷയത്തില്‍ ബിരുദം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, കലക്ടറേറ്റ്, രണ്ടാം നില, കാക്കനാട് വിലാസത്തില്‍ ഡിസംബര്‍ 31-ന് വൈകീട്ട് അഞ്ചിന് മുമ്പ് സമര്‍പ്പിക്കണം. പ്രതിമാസ ഓണറേറിയം 16,000 രൂപ അപേക്ഷാ ഫോമിൻറെ മാതൃക സിഡിഎസ് ആഫീസില്‍ ലഭിക്കും.

Share: