എയർ ഇന്ത്യ സാറ്റ്സ് അപേക്ഷ ക്ഷണിച്ചു
എയർ ഇന്ത്യ സാറ്റ്സ് എയര്‍പോര്‍ട്ട്സ് സര്വീസസ്കണ്ണൂര് വിമാനത്താവളത്തിലെ വിവിധ ജോലികള്‍ക്കായി അപേക്ഷ ക്ഷണിച്ചു. 3 വര്‍ഷത്തെ കരാർ അടിസ്ഥാനത്തിലാണ് ജോലി. കാലാവധി നീട്ടി നല്കാ൯ സാധ്യതയുണ്ട്. പാക്സ്, റാംപ്, മെയിന്റനന്‍സ് വിഭാഗങ്ങളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചത്. ഒഴിവുകൾ തിട്ടപ്പെടുത്തിയിട്ടില്ല.
പാക്സ്:
കസ്റ്റമര്‍ സര്‍വീസ് ഓഫീസര്‍: ബിരുദം/.ബിരുദാനന്തര ബിരുദം/തത്തുല്യം. 5 വര്‍ഷത്തെ പ്രവൃത്തി പരിചയം.
കസ്റ്റമർ സര്‍വീസ് സീനിയർ എജന്റ്: ബിരുദവും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും.
കസ്റ്റമർ സര്‍വീസ് അസിസ്റ്റന്റ്: ഗ്രേഡ് -1 പത്താം ക്ലാസ് വിജയവും കയറ്റിറക്ക് ജോലിയിലുള്ള പരിചയവും.
കസ്റ്റമർ സര്‍വീസ് ലീഡ് അസിസ്റ്റന്റ് : ഗ്രേഡ് -2, ഇന്റർമീഡിയറ്റും 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും.
കസ്റ്റമർ സര്‍വീസ് എജന്റ്: ഗ്രേഡ് 3, ബിരുദം.
റാംപ്:
റാംപ് സര്‍വീസ് ഓഫീസർ: ബിരുദം/ബിരുദാനന്തര ബിരുദം / തത്തുല്യം. 5 വര്‍ഷത്തെ പ്രവൃത്തി പരിചയം.
റാംപ് സര്‍വീസ് എജന്റ് (ഹെഡ് സെറ്റ്): ഏതെങ്കിലും വിഷയത്തില്‍ ബിരുദം.
റാംപ് സര്‍വീസ് എജന്റ് (ലോഡ് കണ്ട്രോൾ): ബിരുദം (ബിരുദത്തിനു പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം.) എയര്‍ പോർട്ട് ഓപ്പറേഷന്‍സ് /ഏവിയേഷന്‍ എ.എം ഇക്കാര്‍ക്ക് മുന്‍ഗണന. 3 വര്‍ഷത്തെ പ്രവൃത്തി പരിചയം.
റാംപ് സര്‍വീസ് അസിസ്റ്റന്റ് : പത്താം ക്ലാസ് വിജയം.
റാംപ് സര്‍വീസ് ലീഡ് അസിസ്റ്റന്റ്: ഇന്റർമീഡിയറ്റും 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും.
ഡ്രൈവര്‍: ഇന്റർമീഡിയറ്റും 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ്.
ജൂനിയര്‍ എക്യുപ്മെന്റ്: ഐ.ടി.ഐ/ഡി.ഐ.പിയും 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും. എച്.എം.വി ലൈസന്‍സ് അഭിലഷണീയം.
സീനിയര്‍ എക്യുപ്മെന്റ് ഓപ്പറേറ്റർ: ഐ.ടി.ഐ/ഡി.ഐ.പിയും 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും. എച്.എം.വി ലൈസന്‍സ് അഭിലഷണീയം.
റാംപ് സര്‍വീസ് ഇ.ഒ.: സീനിയര്‍ സെക്കണ്ടറി / പ്രീ-യൂണിവേഴ്സിറ്റി അല്ലെങ്കില്‍ തത്തുല്യം. അനുവദിച്ചിട്ട് 3 വര്‍ഷത്തെ പ്രവൃത്തി പരിചയം.
മെയിന്റനന്‍സ്:
മെയിന്റനന്‍സ് സര്‍വീസ് ഓഫീസർ: ഡി.എം.ഇ/ ഡി.ഇ.ഇ /ഡി. എ. ഇയില്‍ ഡി.ഐ.പി അല്ലെങ്കില്‍ മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ ഐ.ടി.ഐയും 5 വര്‍ഷത്തെ പ്രവൃത്തി പരിചയവും.
മെയിന്റനന്‍സ് സര്‍വീസ് ലീഡ് അസിസ്റ്റന്റ്: ഡി.എം.ഇ / ഡി. ഇ. ഇ./ഡി. എ. ഇ യില്‍ ഡി.ഐ.പി അല്ലെങ്കിൽ മെക്കാനിക്കൽ/ഇലക്ട്രിക്കലിൽ ഐ.ടി.ഐയും 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും.
മെയിന്റനന്‍സ് സര്‍വീസ് സീനിയർ എജന്റ് : എഇ.എം.ഇ/എഇ.ഇ.ഇ / ഡി.എ.ഇഉഇല് ഡി.ഐ.പി അല്ലെങ്കില്‍ മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ ഐ.ടി.ഐയും 4 വര്‍ഷത്തെ പ്രവൃത്തി പരിചയവും
താത്പര്യമുള്ളവര്‍ corpadmin.hyd@aisats.com എന്ന ഇ-മെയില്‍ വിലാസത്തിൽ ബയോ ഡാറ്റ അയക്കുക. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് കണ്ണൂരിൽ വച്ച് അഭിമുഖം ഉണ്ടായിരിക്കും. വിശദവിവരങ്ങള്‍ക്ക് www.aisats.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.