ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ

Share:

ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ -6

Is ഉപയോഗിച്ചുള്ള വാചകങ്ങള്‍

പ്രൊഫ. ബലറാം മൂസദ്‌

 

ഇനി വാചകങ്ങളിലേയ്ക്ക് കടക്കുക.
എവിടെവെച്ച് തുടങ്ങണം? ‘മീന്‍ തൊട്ടുകൂട്ടാന്‍’ പണ്ട് തുഞ്ചത്ത് എഴുത്തച്ഛന്‍ മേല്പത്തൂര്‍ ഭട്ടതിരിയെ ഉപദേശിച്ച കഥയുണ്ടല്ലോ. ‘ആകുന്നു’ എന്നു മലയാളത്തില്‍ അര്‍ത്ഥം വരുന്ന ‘is’ വെച്ച് നമുക്ക് തുടങ്ങാം.
താഴെ ചേര്‍ത്ത വാചകങ്ങള്‍ പരിശോധിക്കുക:-
It is good (അത് നല്ലതാകുന്നു)
It is dirty (അത് വൃത്തികെട്ടതാകുന്നു)
This is beautiful (ഇത് ഭംഗിയുള്ളതാകുന്നു)
This is bad (ഇത് ചീത്തയാകുന്നു)
He is healthy (അവന്‍ ആരോഗ്യമുള്ളവനാകുന്നു)
She is intelligent (അവള്‍ ബുദ്ധിയുള്ളവളാകുന്നു)
John is lazy (ജോണ്‍ മടിയനാകുന്നു)
George is diligent (ജോര്‍ജ് അദ്ധ്വാനശീലനാകുന്നു)
This tree is very big (ഈ മരം വളരെ വലുതാകുന്നു)
This dog is dangerous (ഈ പട്ടി അപകടകാരിയാകുന്നു)
This man is mad (ഇയാള്‍ക്ക് വട്ടാകുന്നു)
 ഇവിടെയൊക്കെ ‘is’ കഴിഞ്ഞാല്‍ ചേര്‍ക്കുന്നത്  ‘adjective’ (നാമ വിശേഷണം) ആണെന്ന് ശ്രദ്ധിക്കുക.
‘ഉണ്ട്’ എന്നര്‍ത്ഥം വരുന്ന ‘has’ഉം ‘ആകുന്നു’ എന്നര്‍ത്ഥം വരുന്ന ‘ is’ ഉം തമ്മിലുള്ള വ്യത്യാസം പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്. ഇവ തമ്മിലുള്ള പ്രയോഗമാറ്റമാണ് ‘ Indian English’ലെ ഒരു പ്രധാന ഇനം തെറ്റ്.
He is rich   (അവന്‍ പണമുള്ളവനാകുന്നു)
He has wealth (അവന് പണമുണ്ട്)
She is healthy
She has health
     മേല്‍ച്ചേര്‍ത്ത ഉദാഹരണങ്ങള്‍ ഈ അടിസ്ഥാന വ്യത്യാസം വെളിപ്പെടുത്തുന്നു.
നിഷേധ രൂപം
‘Is’ന്‍റെ നിഷേധരൂപം    ‘ is not’ ആണ്.
He is ill (അവന്‍ രോഗമുള്ളവനാകുന്നു)
He is not ill (അവന്‍ രോഗമുള്ളവനല്ല)
It is not wrong (അതു തെറ്റല്ല)
This is right (ഇതു ശരിയാണ്)
This is not right (ഇതു ശരിയല്ല)
He is kind (അയാള്‍ ദയവുള്ളവനാകുന്നു)
He is not kind (അയാള്‍ ദയവുള്ളവനല്ല)
She is beautiful (അവള്‍ സൗന്ദര്യമുള്ളവളാകുന്നു)
She is not beautiful (അവള്‍ സൗന്ദര്യമുള്ളവളല്ല)
This book is good (ഈ പുസ്തകം നല്ലതാകുന്നു)
This book is not good (ഈ പുസ്തകം നല്ലതല്ല)
ചോദ്യരൂപം
 ‘Is’ ക്രിയയായി ഉപയോഗിച്ച വാചകത്തിന്‍റെ ചോദ്യരൂപം ശ്രദ്ധിക്കുക:
He is tall (അയാള്‍ ഉയരമുള്ളവനാകുന്നു)
Is he tall? (അയാള്‍ ഉയരമുള്ളവനാണോ?)
It is fast (അത് വേഗതയുള്ളതാകുന്നു)
Is it fast? (അത് വേഗതയുള്ളതാണോ?)
He is brave (അയാള്‍ ധീരനാകുന്നു)
Is he brave? (അയാള്‍ ധീരനാണോ?)
This is cruel (ഇത് ക്രുരമാണ്)
Is this cruel? (ഇത് ക്രുരമാണോ?)
നിഷേധരൂപത്തിലുള്ള ചോദ്യങ്ങള്‍
Is n’t he good? (അയാള്‍ നല്ലവനല്ലേ?)
Is n’t she clever? (അവള്‍ സമര്‍ത്ഥയല്ലേ?)
Is n’t it beautiful? (ഇത് ആകര്‍ഷകമല്ലേ?)
 Is n’t the book interesting? (പുസ്തകം രസകരമല്ലേ?)
Is n’t the tree big? (മരം വലുതല്ലേ?)
 മേല്‍ ചേര്‍ത്ത വാചകങ്ങളില്‍ Isn’t (ഈസ്ന്‍ട്) എന്നത് ‘Is not’ എന്നതിന്‍റെ ചുരുക്കമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ? ഇംഗ്ലീഷില്‍ apostrophe (മുകളില്‍ കോമ പോലുള്ള അടയാളം) ഉപയോഗിക്കുന്നത് ഒരു അക്ഷരം അവിടെ വിട്ടുകളഞ്ഞിട്ടുണ്ടെന്നു സൂചിപ്പിക്കാനാണ്. അങ്ങനെ ‘not’ എന്നത് n’t ആയിത്തീരുന്നു.
‘Is n’t’ എന്ന ഹ്രസ്വരൂപം നിഷേധവാക്യങ്ങളിലും ഉപയോഗിക്കാവുന്നതാണ്.
ഉദാ:
    He isn’t ill
   It isn’t wrong
   She isn’t beautiful
   He isn’t honest
EXERCISES
താഴെചേര്‍ത്ത മലയാളവാചകങ്ങള്‍ ഇംഗ്ലീഷിലാക്കുക:-
1.       ഇത് മഹത്വമുള്ളതാകുന്നു. (great-മഹത്വമുള്ളത്)
2.       അയാള്‍ പഠിപ്പുള്ളവനാകുന്നു. (learned- പഠിപ്പുള്ള)
3.       അവള്‍ അക്ഷരം അറിയാത്തവളാകുന്നു. (illiterate-അക്ഷരം അറിയാത്ത)
4.       രാമന്‍ കരുണയുള്ളവനാകുന്നു.(kind-കരുണയുള്ള)
5.       ഇത് അപകടകരമല്ല.(dangerous-അപകടകരം)
6.       ഇത് രസകരമല്ല.(delightful- രസകരം)
7.       അയാള്‍ മഹാമനസ്കതയുള്ളവനല്ല.(noble- മഹാമനസ്കതയുള്ള)
8.       പീറ്റര്‍ അല്പത്വം കാട്ടുന്നവനല്ല.(mean- അല്പത്വം കാട്ടുന്ന)
9.       അയാള്‍ ഉയരമുള്ളവനാണോ?
10.   അവള്‍ പഠിപ്പുള്ളവളാണോ?(educated- പഠിപ്പുള്ള)
11.   മോഹന്‍ സംസ്കാരമുള്ളവനാണോ?(cultured-സംസ്കാരമുള്ള)
12.   ഈ പുസ്തകം വിരസമാണോ?(dull-വിരസമായ)
13.   അയാള്‍ ദാരിദ്ര്യമുള്ളവനല്ലേ?(poor-ദാരിദ്ര്യമുള്ള)
14.   ഇത് കൊള്ളാവുന്നതല്ലേ?
15.   അവള്‍ ആരോഗ്യമുള്ളവളല്ലേ?
16.   ഈ കവിത മനോഹരമല്ലേ?
Answers:
1.    This is great
2.    He is learned
3.    She is illiterate
4.    Rama is kind
5.    This is not dangerous
6.    This is not delightful
7.    He is not noble
8.    Peter is not mean
9.    Is he tall?
10.           Is she educated?
11.           Is Mohan cultured?
12.           Is this book dull?
13.           Isn’t he poor?
14.           Isn’t it good?
15.           Isn’t she healthy?
16.           Isn’t this poem lovely?
‘ആകുന്നു’ അഥവാ ‘ആണ്’ എന്നര്‍ത്ഥം വരുന്ന ‘is’ ഉപയോഗിച്ചുള്ള വാചകഘടന പൊതുവായൊന്നു വിവരിച്ചല്ലോ: ഇനി മുന്നോട്ടു പോകുന്നതിനു മുമ്പ് ഒരു ദശാവതാരത്തിന്‍റെ കഥ കേള്‍ക്കു. സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് അത് ഉപകരിച്ചേക്കും.
‘Be’ എന്ന ഇംഗ്ലീഷ് ക്രിയാപദത്തിന്‍റെ ദശാവതാരങ്ങളാണ്‌ ‘Is’, (He is happy) ‘am’, (I am happy) ‘are’,(They are happy) ‘art’ (Thou art happy), ‘was’( He was happy),’were’ (They were happy), ‘ ‘Wert’ (Thou wert happy),  ‘be’ (He will be happy), ‘being’(He is being happy), ‘been’(He has been happy), എന്നിവ. ‘ Be’ എന്ന പദം ഇംഗ്ലീഷിലെ തന്നെ ‘become’  എന്ന പദവുമായി ബന്ധപ്പെട്ടിരിക്കുന്നു. സംസ്കൃതത്തിലെ ‘ഭവിക്കുക’ എന്ന പദവുമായി ബന്ധപ്പെട്ടതാണീ പദം. (സംസ്കൃതവും , ഇംഗ്ലീഷിന്‍റെ തായ്‌ ഭാഷയായ Germanic ഭാഷയും ഏതാണ്ട് സഹോദരികളെപ്പോലെയാണെന്ന് മുമ്പ് സൂചിപ്പിച്ചിട്ടുണ്ടല്ലോ.)
ഇനി നമുക്ക് പഴയ പാതയിലേക്ക് മടങ്ങാം. ‘is’ ന്‍റെ വ്യത്യസ്ത രൂപങ്ങളായ   ‘am’, ‘ are’ എന്നിവയെടുക്കുക. (‘Art എന്നത് Thou വിന്‍റെ കൂടെ വരുന്ന പഴയ രൂപമായതു കൊണ്ട് ഇപ്പോള്‍ ആരും. ഉപയോഗിക്കാറില്ല. ‘നീ’ എന്നര്‍ത്ഥം വരുന്ന ‘Thou’  എന്ന ഇംഗ്ലീഷ് പദം ആരും ഇപ്പോള്‍ ഉപയോഗിക്കാറില്ല. ഹിന്ദിയില്‍ ‘തു’ എന്ന പദം ഇപ്പോള്‍ ആരും   ഉപയോഗിക്കാത്തത് പോലെ തന്നെ.)
ഞാന്‍ എന്നര്‍ത്ഥം വരുന്ന ‘I’ പ്രത്യേക പരിഗണനകളുള്ള  പദമാണ്‌. ഇംഗ്ലീഷില്‍ എപ്പോഴും capital letter-ല്‍ ആണ് മൂപ്പരുടെ ഇരിപ്പും നടപ്പും.
   അതുകൊണ്ട്  present tense-ല്‍   is  നു പകരം ‘am’ ആണ് ഉപയോഗിക്കുന്നത്. ( past tense-ല്‍ പക്ഷെ കുഴപ്പമില്ല. ‘ was’ തന്നെയാണ്,  ‘were’ അല്ല.) അതുപോലെ  I have എന്നും  I do not എന്നും  plural form ഉപയോഗിക്കുന്നു. അതുപോലെ  ‘you’ എപ്പോഴും plural  ആയി ഉപയോഗിക്കുന്നു. അതുകൊണ്ട് ‘you is’ നു പകരം   ‘you are’ ആണ്.
ഉദാ:-
  I am old (ഞാന്‍ പ്രായമുള്ളവനാകുന്നു.)
 You are very kind (നിങ്ങള്‍ വളരെ ദയവുള്ളവനാണ്.)
 I am well  (എനിക്ക് സുഖമാകുന്നു.)
You are late (നിങ്ങള്‍ വൈകി എത്തിയവനാകുന്നു.)
ബഹുവചനത്തിനും ‘  is’ നു പകരം ‘ are’  ഉപയോഗിക്കുന്നു. They are very patient (അവര്‍ വളരെ ക്ഷമയുള്ളവരാണ്.) John and Mohan are healthy.(ജോണും മോഹനും ആരോഗ്യമുള്ളവരാണ്.)   Boys are generally playful (ആണ്‍കുട്ടികള്‍ സാധാരണ കളിസ്വഭാവമുള്ളവരാണ്.)   We are early today (ഞങ്ങള്‍ ഇന്ന് നേരത്തെയാണ്.)  Old people are generally serious (വൃദ്ധന്മാര്‍ സാധാരണ ഗൌരവ സ്വഭാവമുള്ളവരാണ്.)
നിഷേധരൂപങ്ങളും ചോദ്യരൂപങ്ങളും
നിഷേധ രൂപങ്ങളുടെയും ചോദ്യരൂപങ്ങളുടെയും കാര്യത്തില്‍ ഏറെക്കുറെ ‘is’ ന്‍റെ അതെ നിയമങ്ങള്‍ തന്നെയാണ് ‘am’   ‘are’എന്നിവക്കുള്ളത്. നിഷേധ രൂപത്തിനു not ചേര്‍ക്കുന്നു.
1.      I am happy
I am not happy
2.      We are poor
We are not poor
അതുപോലെ ചോദ്യരൂപമാകുമ്പോള്‍ ക്രിയ കര്‍ത്താവിനു മുമ്പു വരുന്നു.
ഉദാ:
1.      I am late
Am I late? (ഞാന്‍ വൈകിയോ?)
2.      They are late
Are they late
EXERCISES
താഴെ ചേര്‍ത്ത ആശയങ്ങള്‍ ഇംഗ്ലീഷില്‍ പ്രകടിപ്പിക്കുക.
1.       എനിക്ക് സുഖമാണ്
2.       അവര്‍ നിസ്സഹായരാണ്
3.       ഞങ്ങള്‍ പാവപ്പെട്ടവരാണ്.
4.       അവര്‍ അറിവില്ലാത്തവരാണ്
5.       ഞാന്‍ അക്ഷരാഭ്യാസമില്ലത്തവനാണ്
6.       എനിക്ക് രോഗമാണ്
7.       ഞാന്‍ ഒറ്റയ്ക്കല്ല
8.       അവര്‍ ദുഖിതരല്ല
9.       ഞാന്‍ വിവേക ശാലിയല്ല.
10.   അവര്‍ വിശാലഹൃദയരല്ല
11.   ഞാന്‍ ക്രൂരനാണോ?
12.   ഞാന്‍ നേരത്തെയാണോ?
13.   അവര്‍ സന്തുഷ്ടരാണോ?
14.   അവര്‍ വൈകിയോ?
15.   അവര്‍ മണ്ടന്മാരാണോ?
ANSWERS
1.     I am well
2.    They are helpless
3.    We are poor
4.    They are ignorant
5.    I am illiterate
6.    I am ill
7.     I am not alone
8.     They are not sad
9.     I am not wise
10.They are not broadminded
Or
They are not noble
11. Am I cruel?
12. Am I early?
13. Are they happy?
or
Are they satisfied?
14. Are they late?

 

15. Are they foolish?
Share: