ഗസ്റ്റ് അദ്ധ്യാപര്‍: അപേക്ഷ ക്ഷണിച്ചു

Share:

പത്തനംതിട്ട : വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ മെക്കാനിക്കല്‍ വിഭാഗം ട്രേഡ്‌സ്മാന്‍ (വെല്‍ഡിംഗ്) തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു.

ബന്ധപ്പെട്ട വിഷയത്തിലുളള ഐ.റ്റി.ഐ/ഡിപ്ലോമയാണ് യോഗ്യത.

ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റാ, മാര്‍ക്ക്‌ലിസ്റ്റ്, പത്താംതരം/ തത്തുല്യം, ഐ.റ്റി.ഐ (വെല്‍ഡിംഗ്)/ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍  എട്ടിന് രാവിലെ 10.30ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ നടത്തുന്ന ടെസ്റ്റ്/അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Share: