എന്‍.സി.സി ഓപ്പണ്‍ ക്വാട്ട എൻറൊള്‍മെൻറ്

777
0
Share:

മൂന്നാം കേരള ബറ്റാലിയന്‍ എന്‍.സി.സി.യുടെ കീഴില്‍ ഏതാനും സീറ്റുകളിലേക്ക് (സീനിയര്‍ ഡിവിഷന്‍ വിംഗ്) ഓപ്പണ്‍ ക്വാട്ട എൻറൊള്‍മെൻറ്  സെപ്തംബര്‍ രണ്ടിന് രാവിലെ 9.30 ന് സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. സര്‍ക്കാര്‍/എയ്ഡഡ് വിദ്യാലയങ്ങളിലെ ബി സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും റിപ്പബ്ലിക് ദിന പരേഡില്‍ ടി.എസ്.സി പങ്കെടുത്തവര്‍ക്കും മുന്‍ഗണന.

വിദ്യാലയ മേലധികാരിയുടെ സമ്മതപത്രം, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ പകര്‍പ്പ്, ആധാറിന്റെ പകര്‍പ്പ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവയുമായി നേരിട്ടെത്തണം.

Share: