എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം
എസ് എസ് എല്‍ സി പരീക്ഷയില്‍ (മാര്‍ച്ച് 2017) എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസില്‍ കുറയാതെ ഗ്രേഡ് നേടി സയന്‍സ് ഗ്രൂപ്പെടുത്ത് പ്ലസ് വണ്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പട്ടികജാതി വികസന വകുപ്പ് മുഖേന 2019 ലെ എഞ്ചിനീയറിംഗ്/മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനത്തിന് അപേക്ഷിക്കാം.
വാര്‍ഷിക വരുമാനം 450000 രൂപയില്‍ താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് അവസരം.
താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം അപേക്ഷ ആഗസ്റ്റ് 16 നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം.
പരിശീലനവുമായി ബന്ധപ്പെട്ട് വകുപ്പുമായി സഹകരിക്കാന്‍ താത്പര്യമുള്ള എന്‍ട്രന്‍സ് പരിശീലന സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം. സ്ഥാപനത്തെ സംബന്ധിച്ച വിശദ വിവരങ്ങള്‍ സഹിതം അപേക്ഷ ആഗസ്റ്റ് 16 നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം