എം ജി പിജി : രജിസ്ട്രേഷന്‍ 10 മുതല്‍

Share:

എംജി സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെയും പത്തനംതിട്ടയിലും എറണാകുളത്തും സര്‍വകലാശാല നേരിട്ട് നടത്തുന്ന സ്കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ളൈഡ് സയന്‍സിലെയും ഏകജാലകം വഴിയുള്ള ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഓഗസ്റ് 10ന് ആരംഭിക്കും.

സര്‍വകലാശാല നേരിട്ട് ഏകജാലക സംവിധാനത്തിലൂടെ മെരിറ്റ് സീറ്റുകളിലേക്കും പട്ടികജാതി/പട്ടിക വര്‍ഗ്ഗ /പിന്നാക്ക വിഭാഗങ്ങള്‍ (എസ്ഇബിസി)/മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ (ഇബിഎഫ്സി) എന്നിവര്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്കും അലോട്മെന്റ് നടത്തും.

www.cap.mgu.ac.in എന്ന വെബ് സൈറ്റില്‍ PGCAP എന്ന ലിങ്കില്‍ പ്രവേശിച്ച് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 21 വരെ നടത്താം. ആദ്യ അലോട്മെന്റ് 31ന് നടത്തും. അക്കൌണ്ട് ക്രിയേഷന്‍” എന്ന ലിങ്കില്‍ ക്ളിക് ചെയ്ത് അപേക്ഷകന്റെ പേര്, ഇ–മെയില്‍ വിലാസം, ജനനതീയതി, സംവരണ വിഭാഗം എന്നീ വ്യക്തിഗത വിവരങ്ങള്‍ നല്‍കി പാസ് വേഡ് സൃഷ്ടിച്ച ശേഷം ഓണ്‍ലൈനായി നിശ്ചിത ആപ്ളിക്കേഷന്‍ ഫീ ഒടുക്കേണ്ടതാണ്. അപേക്ഷാ ഫീസ് പൊതുവിഭാഗത്തിന് 700 രൂപയും എസ്സി/എസ്ടി വിഭാഗത്തിന് 350 രൂപയുമാണ്. അപേക്ഷാ ഫീസ് ഒടുക്കിയാല്‍ മാത്രമേ അപേക്ഷകന്റെ അക്കൌണ്ട് പ്രവര്‍ത്തനക്ഷമമാക്കുകയുള്ളൂ. അപേക്ഷകന്റെ അപ്ളിക്കേഷന്‍ നമ്പരായിരിക്കും ലോഗിന്‍ ഐ ഡി. ഓണ്‍ലൈനായി ഫീസ് ഒടുക്കിയ ശേഷം അപേക്ഷകന്റെ വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ നല്‍കേണ്ടതും വിശദമായ പരിശോധനകള്‍ക്ക് ശേഷം ആപ്ളിക്കേഷന്‍ സബ്മിറ്റ് ചെയ്യേണ്ടതുമാണ്.

ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട് സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതില്ല. ഓണ്‍ലൈന്‍ പെയ്മെന്റ് ഗേറ്റ് വേ വഴി ഫീസ് ഒടുക്കാം എന്നുള്ളതാണ് ഈ വര്‍ഷത്തെ ഏകജാലക പ്രവേശനത്തിന്റെ പ്രത്യേകത. ഇതിലൂടെ അപേക്ഷകര്‍ക്ക് ബാങ്കുകളില്‍ പോകാതെ തന്നെ ഏതു ബാങ്കിന്റെയും ഡെബിറ്റ് കാര്‍ഡ്/ക്രെഡിറ്റ് കാര്‍ഡ്/നെറ്റ് ബാങ്കിംഗ് സൌകര്യം ഉപയോഗിച്ച് 24 മണിക്കൂറും ഫീസ് ഒടുക്കാം.

മാനേജ്മെന്റ്, കമ്യൂണിറ്റി, സ്പോര്‍ട്സ്, കള്‍ച്ചറല്‍ ക്വാട്ട, വികലാംഗ വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകള്‍ എന്നിവയിലേക്ക് അപേക്ഷിക്കുന്നവര്‍ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളില്‍ തന്നെ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ലക്ഷദ്വീപില്‍ നിന്നുള്ള അപേക്ഷകര്‍ക്കായി ഓരോ കോളജിലും സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. ലക്ഷദ്വീപ് നിവാസികളായ അപേക്ഷകര്‍ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളില്‍ തന്നെ നേരിട്ട് അപേക്ഷിക്കണം.

എന്‍ആര്‍ഐ/വികലാംഗ/സ്പോര്‍ട്സ്/കള്‍ച്ചറല്‍/സ്റ്റാഫ് ക്വോട്ടാ വിഭാഗങ്ങളില്‍ സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളില്‍ 11നകം നേരിട്ട് അപേക്ഷിക്കണം.

Share: